06:22 PM (IST) Jun 19

Nilambur By Electionനിലമ്പൂരില്‍ വോട്ടെടുപ്പ് അവസാനിച്ചു

കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. 70 ശതമാനം കടന്ന് പോളിംഗ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

Read Full Story
05:44 PM (IST) Jun 19

Nilambur By Electionമരണം വരെ പാർട്ടിക്കൊപ്പമെന്ന് വിവി പ്രകാശിന്റെ കുടുംബം

ഞങ്ങളുടെ പാര്‍ട്ടി യുഡിഎഫാണ്. ഞങ്ങൾ മരണം വരെ പാർട്ടിക്കൊപ്പമായിരിക്കുമെന്നാണ് വി വി പ്രകാശിന്റെ ഭാര്യ സ്മിതയുടെയും മകൾ നന്ദനയുടെയും പ്രതികരണം.

Read Full Story
05:42 PM (IST) Jun 19

Nilambur By Electionനിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില 70.76 % കടന്നു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില 5 മണി വരെ 70.76 % കടന്നു. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെന്റ് യുപി സ്കൂളിൽ നേരിയ സംഘർഷമുണ്ടായതൊഴിച്ചാൽ ഉപതെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. 

04:08 PM (IST) Jun 19

Nilambur By Electionനിലമ്പൂരിൽ എൽഡിഎഫ്-യുഡിഎഫ് കയ്യാങ്കളി

നിലമ്പൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെന്റ് യുപി സ്കൂളിൽ സജീകരിച്ച 127, 128 ,129 ബൂത്തുകളിലാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. കുറമ്പലങ്ങോട് മണ്ഡലത്തിന് പുറത്ത് നിന്നുള്ള എൽഡിഎഫ് പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നാണ് യുഡിഎഫ് ആക്ഷേപം. 

Read Full Story
04:05 PM (IST) Jun 19

Nilambur By Electionകനത്ത മഴയിലും ആവേശത്തിൽ നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 63% കടന്നു

നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. പോളിംഗ് 63 % കടന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ.

01:58 PM (IST) Jun 19

Nilambur By Electionകനത്ത മഴയിലും ആവേശത്തിൽ നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 47 % കടന്നു

എം.സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ.എൽപി സ്കൂളിലും എൻഡിഎ സ്ഥാനാർത്ഥി ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു. 

Read Full Story
01:29 PM (IST) Jun 19

Nilambur By Electionഅതൃപ്തി പരസ്യമാക്കി തരൂർ, 'നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നത് ക്ഷണിക്കാത്തതിനാൽ'

ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. 

Read Full Story
12:23 PM (IST) Jun 19

Nilambur By Election'നിലമ്പൂരിൽ പ്രചാരണം നടത്തിയത് ന്യൂജൻ കോൺഗ്രസ്'

നിലമ്പൂരിൽ പോളിങ് പുരോഗമിക്കുമ്പോൾ യുഡിഎഫിൻ്റെ രാഷ്ട്രീയ പരിമിതി ബോധ്യപ്പെടുന്നുവെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. മലപ്പുറം ജില്ലയിൽ വലിയ സ്വീകാര്യതയുള്ള നേതാവായിരുന്നു വി.വി.പ്രകാശ്. അദ്ദേഹത്തിൻ്റെ വിയോഗം എല്ലാവരിലും വേദനയുണ്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ കുടുംബത്തെ സന്ദർശിക്കാൻ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമാന്യനിലയിൽ വിവി പ്രകാശിൻ്റെ വീട്ടിൽ ആര്യാടൻ ഷൗക്കത്ത് പോകുമെന്നാണ് ഞങ്ങളെല്ലാവരും കരുതിയത്. എന്നാൽ പോയില്ലെന്ന് മാത്രമല്ല അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും പ്രതികരിച്ചില്ല. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടിൽ കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ന്യൂജെൻ കോൺഗ്രസുകാരാണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. അവരുടെ ശൈലിയാണ് ഇവിടെ നടപ്പാക്കിയത്. അത് സാധാരണ കോൺഗ്രസുകാർക്ക് അംഗീകരിക്കാനാവില്ല. വലിയ സംഘം കോൺഗ്രസ് നേതാക്കൾക്ക് പരിഗണന നൽകിയില്ല. സമവാക്യങ്ങളിലെ മാറ്റം സാധാരണക്കാരായ കോൺഗ്രസുകാരെ ബാധിച്ചു. അത് പോളിങിലും കാണാനുണ്ടെന്നും വിജയരാഘവൻ വിമർശിച്ചു.

12:14 PM (IST) Jun 19

Nilambur By Electionനിലമ്പൂരിൽ ഭേദപ്പെട്ട പോളിം​ഗ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ 36 ശതമാനം, 2 തവണ വോട്ട് രേഖപ്പെടുത്തിയതിൽ റിപ്പോർട്ട് തേടി

പോളിം​ഗിനിടെ പ്രതികരണവുമായി സ്ഥാനാർത്ഥികളും രം​ഗത്തെത്തി.

Read Full Story
11:51 AM (IST) Jun 19

Nilambur By Election'ട്രൻ്റ് ഇടതിന് അനുകൂലം'

നിലമ്പൂരിൽ പോളിങ് ട്രെൻഡ് എൽഡിഎഫിന് അനുകൂലമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫലം പ്രഖ്യാപിക്കുന്നത് വരെ യുഡിഎഫിന് മനക്കോട്ട കെട്ടാം. കോൺഗ്രസ് കൈപ്പത്തിയിലെ തഴമ്പ് ആർഎസ്എസുമായി കൈ പിടിച്ചതിന്റെതാണ്. ഇത്തവണ മുസ്‌ലിം ആർഎസ്എസായ ജമാഅത്തെ ഇസ്ലാമിക്കും കോൺഗ്രസ് കൈ കൊടുത്തു. നിലമ്പൂരിൽ കോൺഗ്രസ് ആർഎസ്എസ് ജമാഅത്തെ ഇസ്ലാമി ബന്ധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

11:06 AM (IST) Jun 19

Nilambur By Electionനിലമ്പൂരിൽ ജനങ്ങൾ വിധിയെഴുതുമ്പോൾ ഗോവിന്ദൻ്റെ ആർഎസ്എസ് പരാമർശം വീണ്ടും ചർച്ചയാക്കി കോൺ​ഗ്രസ്; 75ലും 67 ലും 89 സിപിഎം- ആർഎസ്എസ് ബന്ധമുണ്ടായിരുന്നു

രാജീവ് ഗാന്ധിക്കെതിരായി 89 ൽ ഇഎംഎസും വാജ്പേയിയും ഒരുമിച്ച് പ്രചാരണം നടത്തിയത് എങ്ങനെയാണ്.

Read Full Story
10:42 AM (IST) Jun 19

Nilambur By Electionഅമേരിക്കയിലെ പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ സുരക്ഷിതൻ, സംസ്ഥാന സർക്കാരിനും സുഹൃത്തുക്കൾക്കും അറിയിപ്പ് ലഭിച്ചു

അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ സുരക്ഷിതനാണെന്ന് അറിയിപ്പ് ലഭിച്ചു

Read Full Story
10:24 AM (IST) Jun 19

Nilambur By Electionഒരാൾ രണ്ട് വോട്ട് ചെയ്ത സംഭവം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

ഒരാൾ രണ്ട് പ്രാവശ്യം വോട്ട് രേഖപ്പെടുത്തിയെന്ന വാർത്തയെ തുടർന്ന്, റിട്ടേണിംഗ് ഓഫീസറോട് ചീഫ് ഇലക്ട്രൽ ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

10:01 AM (IST) Jun 19

Nilambur By Electionപുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ക്യൂവിൽ...

നിലമ്പൂരിലെ പോളിംഗ് ബൂത്തുകളിൽ പുരുഷ വോട്ടർമാരെക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ് വരികളിൽ കാണുന്നത്. വലിയ തിരക്കില്ലെങ്കിലും ഇതിനോടകം മിക്ക ബൂത്തുകളിലും 20%ത്തിലധികം പോളിംഗ് പിന്നിട്ട് കഴിഞ്ഞു. തുടർച്ചയായി രണ്ടു ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യേണ്ടി വന്നതിന്റെ ബുദ്ധിമുട്ടും പല വോട്ടർമാരും പറയുന്നുണ്ട്.

09:50 AM (IST) Jun 19

Nilambur By Electionപോളിങ് ഉയരുന്നു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറിൽ 13.15 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 

09:47 AM (IST) Jun 19

Nilambur By Election'അൻവർ പിടിക്കുക എൽഡിഎഫ് വോട്ട്, അതിനനുസരിച്ച് യുഡിഎഫിന്‍റെ ഭൂരിപക്ഷം കൂടും'; എംവി ഗോവിന്ദന്‍റെ ആർഎസ്എസ് പരാമർശനം നന്നായെന്നും അബ്ദുൾ വഹാബ്

പതിനയ്യായിരം മുതൽ ഇരുപതിനായിരം വരെ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഷൗക്കത്ത് ജയിക്കും

Read Full Story
09:40 AM (IST) Jun 19

Nilambur By Election'കെട്ടിപ്പിടിക്കരുത്'; ഷൗക്കത്തിനെ കണ്ട അൻവറിൻ്റെ പ്രതികരണം; ധൃതരാഷ്ട്രാലിംഗനത്തിൻ്റെ ആളെന്ന് വിമർശനം

നിലമ്പൂരിൽ വോട്ടെടുപ്പിനിടെ തന്നെ കാണാനെത്തിയ ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് അൻവർ

Read Full Story
09:33 AM (IST) Jun 19

Nilambur By Electionപോളിം​ഗ് പുരോ​ഗമിക്കുന്നതിനിടെ രണ്ടാം ബൂത്തിൽ ഒരാൾ 2 വോട്ട് ചെയ്തതായി വിവരം; അബദ്ധത്തിൽ സംഭവിച്ചതെന്ന് പ്രിസൈഡിം​ഗ് ഓഫീസർ‌

പുരുഷനാണ് രണ്ടു വോട്ട് ചെയ്തത്. എന്നാൽ ഇത് അബദ്ധവശത്താൽ സംഭവിച്ചതെന്നാണ് പ്രിസൈഡിം​ഗ് ഓഫീസർ‌ പറയുന്നത്.

Read Full Story
09:13 AM (IST) Jun 19

Nilambur By Electionആദ്യ മണിക്കൂറിൽ മികച്ച പോളിംഗ്, നിലമ്പൂരിൽ പോളിംഗ് ഉയരാൻ സാധ്യത, കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ സങ്കേതിക പ്രശ്നം ഉണ്ടായി. അവ ഉടൻ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു

Read Full Story
09:11 AM (IST) Jun 19

Nilambur By Electionആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ നിലമ്പൂരിൽ 8 ശതമാനം പോളിങ്; പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്വരാജും ഷൗക്കത്തും

263 ബൂത്തുകളിലായി വിധിയെഴുതുന്നത് 2.32 ലക്ഷം വോട്ടർമാരാണ്.

Read Full Story