ഒരു പകൽ കൂടി കാത്തിരിക്കണമെന്ന് അൻവര്‍ പറഞ്ഞതിൽ സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ്. അതേസമയം, എല്ലാം പോസിറ്റീവാണെന്നും വൈകുന്നേരത്തോടെ എല്ലാം പരിഹരിക്കുമെന്നുമാണ് പ്രതീക്ഷയെന്നും പിവി അൻവര്‍ പറഞ്ഞു.

മലപ്പുറം: പിവി അൻവറിന്‍റെ സഹകരണം യുഡിഎഫിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചയ്ക്കുശേഷം വെളുത്ത പുകയാണോ കറുത്ത പുകയാണോ എന്ന് ഉടനെ അറിയാമെന്നും യു‍ഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. രാഷ്ട്രീയ ഭിക്ഷാടകനെ പോലെ ആരും വരേണ്ടതില്ല. യുഡിഎഫിന് ചില തത്വസംഹിതകൾ ഉണ്ട്. സഹകരിക്കാൻ കഴിയുന്ന എല്ലാവരുമായി സഹകരിക്കും. സ്ഥാനാർഥിക്കായി എൽഡിഎഫ് വല വീശാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും അടൂർ പ്രകാശ് വയനാട്ടിൽ പറഞ്ഞു.

അൻവര്‍ നിലപാട് മയപ്പെടുത്തുന്നത് അനുരഞ്ജനത്തിന്‍റെ സൂചനയാണെന്നും അൻവര്‍ നിലപാട് മാറ്റിയാൽ അദ്ദേഹത്തിന് നിരാശപ്പെടേണ്ടിവരില്ലെന്നും ഒരു പകൽ കൂടി കാത്തിരിക്കണമെന്ന് അൻവര്‍ പറഞ്ഞതിൽ സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എല്ലാം പോസിറ്റീവാണെന്നും വൈകുന്നേരത്തോടെ എല്ലാം പരിഹരിക്കുമെന്നുമാണ് പ്രതീക്ഷയെന്നും പിവി അൻവര്‍ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിന് യുഡിഎഫ് അംഗമാകാൻ എല്ലാ യോഗ്യതയുമുണ്ട്. മൂന്ന് സമുദായ നേതാക്കൾ ഇടപെടുന്നുണ്ട്. ലീഗ് ഇടപെടലിൽ പ്രതീക്ഷയുണ്ട്. ഒരു ഡിമാൻഡും ഇല്ലാതെ യു ഡി എഫ് അസോസിയേറ്റഡ് അംഗം ആവാൻ തയ്യാറായതായിരുന്നു. എന്നാൽ, ഒരു നേതാവ് അതെല്ലാം തകിടം മറിച്ചുവെന്നും പിവി അൻവര്‍ പറഞ്ഞു.


അൻവർ വരുന്നതിനോട് ലീഗിന് എതിർപ്പില്ലെന്ന് പി.വി. അബ്ദുൾ വഹാബ് എം പി പറഞ്ഞു. ഒറ്റയ്ക്ക് മൽസരിക്കാനുള്ള സാഹസത്തിലേക്ക് അൻവർ പോകുമെന്ന് കരുതുന്നില്ല. കോൺഗ്രസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. എല്ലാം ശുഭകരമായി അവസാനിക്കും. ലീഗ് പ്രത്യേക ഉപാദികളൊന്നും അൻവറിന് മുന്നിൽ വെച്ചിട്ടില്ലെന്നും പിവി അബ്ദുള്‍ വഹാബ് എംപി പറഞ്ഞു.

YouTube video player