ആർക്കും മത്സരിക്കാൻ അവകാശമുണ്ട്. അൻവറിൻ്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിനെ ബാധിക്കുന്ന വിഷയമല്ലെന്നും എം സ്വരാജ് പറഞ്ഞു.
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് സിപിഎം സ്ഥാനാർത്ഥി എം സ്വരാജ്. ജനാധിപത്യത്തിൽ എല്ലാവരും മത്സരിക്കട്ടെയെന്ന് എം സ്വരാജ് പറഞ്ഞു. ആർക്കും മത്സരിക്കാൻ അവകാശമുണ്ട്. അൻവറിൻ്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിനെ ബാധിക്കുന്ന വിഷയമല്ലെന്നും എം സ്വരാജ് പറഞ്ഞു.
യുഡിഎഫ് പിവി അൻവറിനെ പറ്റിച്ചെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പ്രതികരിച്ചു. അൻവറിനോട് കാണിച്ചത് വഞ്ചനയാണ്. അൻവറിനെ ചാക്കിൽ കെട്ടി പുഴയിൽ തള്ളിയതു പോലെയായി. ഒരാളോടും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് ചെയ്തത്. ഞങ്ങൾ വാക്കു കൊടുത്താൽ എന്തു വില കൊടുത്തും പാലിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു. അൻവറിൻ്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് തിരിച്ചടിയാവും. ഇല്ലെങ്കിലും യുഡിഎഫ് തോൽക്കുമെന്നും എ വിജയരാഘവൻ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


