സ്ലെഡ്ജിംഗ് കളിയുടെ ഭാഗമാണ്. പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. അതില്‍ പരിഹാസവും തമാശയും എല്ലാം അടങ്ങിയിട്ടുണ്ടാകുമെന്നും അതുല്‍ വാസന്‍.

അഹമ്മദാബാദ്: ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സ് യുവതാരം മുഷീര്‍ ഖാന്‍ ബാറ്റിംഗിനായി ക്രീലസിലെത്തിയപ്പോള്‍ വാട്ടര്‍ ബോയ് എന്ന് വിളിച്ചു കളിയാക്കിയ വിരാട് കോലിയെ പിന്തുണച്ച് മുന്‍ താരം അതുല്‍ വാസന്‍. വിരാട് കോലിയുടെ മകനായിരുന്നു ആ സമയം ക്രീസിലെത്തിയിരുന്നതെങ്കിലും കോലി അത് പറയുമായിരുന്നുവെന്നും ഇതൊക്കെ കളിയുടെ ഭാഗമാണെന്നും അതുല്‍ വാസന്‍ പറഞ്ഞു. 

മത്സരത്തെ ആവേശത്തോടെ സമീപിക്കുന്ന താരമാണ് കോലി. ആ സമയം കോലിയുടെ മകനായിരുന്നു ക്രീസിലെങ്കിലും അദ്ദേഹം ജയിക്കാന്‍ മാത്രമെ ശ്രമിക്കൂ. അതില്‍ മോശമായി ഒന്നും ചിന്തിക്കേണ്ട കാര്യമില്ല. ഒരു മത്സരത്തിനിറങ്ങുമ്പോള്‍ ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ പോരാടുകയാണ വേണ്ടത്. കോലിയും അത് തന്നെയാണ് ചെയ്തത്. 

Scroll to load tweet…

സ്ലെഡ്ജിംഗ് കളിയുടെ ഭാഗമാണ്. പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. അതില്‍ പരിഹാസവും തമാശയും എല്ലാം അടങ്ങിയിട്ടുണ്ടാകുമെന്നും അതുല്‍ വാസന്‍ പറഞ്ഞു. പഞ്ചാബ് കിംഗ്സ് താരങ്ങള്‍ക്ക് വെള്ളം കൊടുക്കാനായി നേരത്തെ ഗ്രൗണ്ടിലെത്തിയ മുഷര്‍ ഖാന്‍ പിന്നീട് പഞ്ചാബ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ഏഴാം നമ്പറില്‍ ഇംപാക്ട് സബ്ബായി ക്രീസിലിറങ്ങിയപ്പോഴാണ് ഇത് വാട്ടര്‍ ബോയ് ആണെന്ന് കോലി പരിഹസിച്ചത്. 

കോലിയുടെ പരിഹാസത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇംപാക്ട് സബ്ബായി ഇറങ്ങിയ മുഷീറിനാകട്ടെ മൂന്ന് പന്തില്‍ കൂടുതല്‍ ക്രീസില്‍ നില്‍ക്കാനും കഴിഞ്ഞില്ല. സുയാഷ് ശര്‍മയുടെ പന്തില്‍ റണ്ണൊന്നുമെടുക്കാതെ മുഷീര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. പിന്നീട് വിരാട് കോലിയെ കാണാനായി ഡ്രസ്സിംഗ് റൂമിലെത്തിയ മുഷീര്‍ കോലിയില്‍ നിന്ന് കൈയൊപ്പിട്ട ബാറ്റും വാങ്ങിയിരുന്നു.ഇതിന്‍റെ ദൃശ്യങ്ങള്‍ പഞ്ചാബ് കിംഗ്സും പങ്കുവെച്ചിരുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക