Asianet News MalayalamAsianet News Malayalam

ഡിജിപിയുടെ വിദേശയാത്രയ്‌ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു

തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന്‌ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

no permission from election commission to dgp loknath behra for foreign trip
Author
Thiruvananthapuram, First Published May 18, 2019, 12:42 PM IST

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ വിദേശയാത്രയ്‌ക്ക്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന്‌ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

ദുബായിലെ ഓട്ടോമാറ്റിക്‌ പൊലീസ്‌ സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന്‌ ദിവസത്തെ യാത്രയ്‌ക്കാണ്‌ ഡിജിപി അനുമതി തേടിയത്‌. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതി തേടുകയായിരുന്നു.

നാളെ കണ്ണൂര്‍, കാസര്‍കോട്‌ മണ്ഡലങ്ങളില്‍ റീപോളിംഗ്‌ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ മാസം 23ന്‌ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം വരാനിരിക്കുകയാണ്‌ എന്നതും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.
-- 

Follow Us:
Download App:
  • android
  • ios