Asianet News MalayalamAsianet News Malayalam

മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

മതരഹിതരെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നവരിൽ അർഹരായവർക്ക് 10% സാമ്പത്തിക സംവരണത്തിന് അർഹതയുണ്ട്. ഇത് ഭരണഘടനാപരമായ അവകാശമാണ്. ഒരു മതത്തിലും ജാതിയിലും ഉൾപ്പെട്ടിട്ടില്ല എന്നതിന്റെ പേരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ തടയരുത്. 

non religious also entitled to economic reservation high court with a decisive order
Author
Cochin, First Published Aug 12, 2022, 7:18 PM IST

കൊച്ചി: മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇത്തരക്കാർക്ക് മതരഹിതരെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇതിനായി സംസ്ഥാന സർക്കാർ ഉടൻ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. 

മതരഹിതരെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നവരിൽ അർഹരായവർക്ക് 10% സാമ്പത്തിക സംവരണത്തിന് അർഹതയുണ്ട്. ഇത് ഭരണഘടനാപരമായ അവകാശമാണ്. ഒരു മതത്തിലും ജാതിയിലും ഉൾപ്പെട്ടിട്ടില്ല എന്നതിന്റെ പേരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ തടയരുത്. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന സർക്കാരിന് ഒരിക്കലും അത് നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മതരഹിതരായി ജീവിക്കുന്നവരിലെ പിന്നോക്ക വിഭാഗങ്ങൾക്ക്  അവകാശം നഷ്ടമാകുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്‍റെ നിർണ്ണായക ഉത്തരവ്.

Read Also: നടിയെ ആക്രമിച്ച കേസ്: അതിജീവിത ഹൈക്കോടതിയിൽ, ' പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയില്‍ വിചാരണ വേണ്ട'

നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.രേഖകൾ സ്പെഷ്യൽ കോടതിയിൽ നിന്ന് മാറ്റരുത്. പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നും ഹര്‍ജിയില്‍ ആരോപിച്ചു

 കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം നേരിട്ടിരുന്നു. ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളാണെന്നും കോടതിയെ കബിളിപ്പിക്കാൻ ശ്രമിക്കരുതെന്നും വിമർശനം ഉയർന്നു. കോടതി നടപടി ക്രമങ്ങളിൽ പങ്കെടുക്കാതെ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങി നടക്കുകയാണെന്നും ജഡ്ജി വിമർശിച്ചു.കോടതിയിലെ രഹസ്യ രേഖകൾ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുകയാണ് ഉദ്യോഗസ്ഥനെന്നാണ് മറ്റൊരു വിമർശനം. നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നയിയിപ്പ് നൽകുന്നുവെന്നും കോടതി പറഞ്ഞു.

വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് മാറണമെന്ന ആവശ്യം പ്രോസിക്യൂഷനും അതിജീവതയും ഇന്നലെ ആവർത്തിച്ചു. കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണം. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷനും അതിജീവിതയും വാദിച്ചു.ഇതിനു പിന്നാലെയാണ് ഇന്ന് അതിജീവിത  ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

 

 

Follow Us:
Download App:
  • android
  • ios