കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യൽ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതൽ തടവിലാക്കിയത്
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ .സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യൽ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതൽ തടവിലാക്കിയത്.ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം മദ്യപിക്കാൻ എത്തിയതായിരുന്നു ഓം പ്രകാശ്. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴക്കൂട്ടം- തുമ്പ സ്റ്റേഷൻ പരിധിയിലെ ബാറുകളിൽ എത്തി ഓംപ്രകാശ് അനധികൃത ഇടപാടുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിൽ പല തവണ ഏറ്റുമുട്ടിയത് പൊലീസിന് തലവേദനയായിരുന്നു. ഇതിനെ തുടർന്ന് ഗുണ്ടാ സംഘങ്ങളിലുള്ളവരെ നിരന്തരമായി നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കരുതൽ കസ്റ്റഡിയിലെടുത്തത്. ഓം പ്രകാശിന്‍റെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാളെ രാവിലെ ഇവരെ വിട്ടയക്കുമെന്നാണ് വിവരം.
തടി കയറ്റുന്നതിനിടെ കേബിൾ പൊട്ടിയതിനെ ചൊല്ലി സംഘര്‍ഷം; കൊല്ലത്ത് മൂന്ന് പേർക്ക് വെട്ടേറ്റു

