സംസ്ഥാന സർക്കാർ ബീവറേജസ് ഔട്ട്ലെറ്റുകൾക്ക് അവധി കൊടുത്തിട്ടുണ്ടെങ്കിലും കള്ളുഷാപ്പുകൾക്കും ബാറുകൾക്കും തിരുവോണ ദിനം പ്രവർത്തി ദിനമാണ്.

കോട്ടയം : വറുതിയുടെ കാലത്തെ മറികടന്ന് ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. വീടുകളിലും ഓഫീസുകളിലും ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ കള്ളുഷാപ്പുകളിലും ഓണത്തിമിർപ്പിന് കുറവൊന്നുമില്ല. സംസ്ഥാന സർക്കാർ ബീവറേജസ് ഔട്ട്ലെറ്റുകൾക്ക് അവധി കൊടുത്തിട്ടുണ്ടെങ്കിലും കള്ളുഷാപ്പുകൾക്കും ബാറുകൾക്കും തിരുവോണ ദിനം പ്രവർത്തി ദിനമാണ്. അതിനാൽ ഗ്രാമങ്ങളിലെ കള്ളുഷാപ്പുകൾ തിരുവോണ ദിവസവം 'കുപ്പിയും പാട്ടും ചുവടുവെപ്പുമായി' പൊടി പൊടിക്കുകയാണ്.

'ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ'; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

സദ്യക്ക് മുമ്പ് 'രണ്ടടിക്കാനെത്തി'യവരാണ് കോട്ടയം കൂത്രാപ്പള്ളിയിലെ കള്ള് ഷാപ്പിലെ ഏറെ പേരും. ഓണ ദിവസവും പതിവുപോലെ അത്യാവശ്യം ആളുകളുണ്ടെന്നാണ് ഷാപ്പ് ഉടമയും പറയുന്നത്. രണ്ടെണ്ണം അടിക്കണം വീട്ടിൽ പോണം സദ്യ ഉണ്ണണം ഇന്നത്തെ പ്ലാൻ പറയുകയാണ് ഷാപ്പിലെ ഈ 'സ്ഥിരക്കാർ'. 

കോട്ടയം കൂത്രാപ്പള്ളിയിലെ കള്ള് ഷാപ്പിലെ ഓണദിവസത്തെ കാഴ്ചകൾ കാണാം 

YouTube video player

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭിന്നതകൾ അകറ്റി നമുക്ക് ബന്ധം ശക്തിപ്പെടുത്താമെന്ന് സ്റ്റാലിൻ സമൂഹമാധ്യമത്തിൽ മലയാളത്തിൽ കുറിച്ചു. 'ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം. എത്ര കഥകൾ മെനഞ്ഞാലും നീതിമാനായ രാജാവിനെ ജനങ്ങളുടെ മനസിൽ നിന്ന് മായ്ക്കാനാകില്ലെന്നും വാമനജയന്തി ആഘോഷിക്കാനുള്ള ആഹ്വാനങ്ങളെ വിമർശിച്ച് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

സ്റ്റാലിന്റെ കുറിപ്പിന്റെ പൂർണ രൂപം 

പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എൻ്റെ #ഓണാശംസകൾ! എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല! ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം!
#HappyOnam