Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും നിർത്തിവെച്ചു, സാങ്കേതിക തകരാർ പരിഹരിക്കാനെന്ന് ഭക്ഷ്യവകുപ്പ് 

സൗജന്യ റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര നിർദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. 

Once again, ration distribution in kerala has been halted due to technical errors of epos machine apn
Author
First Published Jun 2, 2023, 1:18 PM IST

തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തിവെച്ചു. ബില്ലിംഗിൽ തടസം നേരിട്ട സാഹചര്യത്തിൽ സാങ്കേതിക തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ വിതരണം നിർത്തി വെക്കാൻ നിർദ്ദേശം നൽകിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ ബില്ലിംഗ് രീതി നിലവിൽ വന്നതിന് പിന്നാലെ ഇന്നലെ മുതൽ റേഷൻ വിതരണത്തിൽ വ്യാപകമായി തടസം നേരിട്ടിരുന്നു. നൂറു കണക്കിന് ആളുകളാണ് കടകളിലെത്തി റേഷൻ വാങ്ങാൻ കഴിയാതെ മടങ്ങിയത്. സൗജന്യ റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര നിർദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാൽ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷൻ വിതരണം മുടങ്ങുകയായിരുന്നു. 

പുതിയ ബില്ലിംഗ് രീതിയിലേക്ക് മാറിയതുകൊണ്ടാണ് സാങ്കേതിക തടസ്സമുണ്ടായതെന്നും നാളെ മുതൽ റേഷൻ വിതരണം പുന സ്ഥാപിക്കുമെന്നു ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലും പറഞ്ഞു. ഓരോ കടയുടമയും ഇ- പോസ് മെഷീനിൽ മാറ്റം വരുത്തേണ്ട സ്ഥിതിയാണ്. ഈ പ്രയാസം പരിഗണിച്ചാണ് റേഷൻ വിതരണം നിർത്തിവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

മരക്കൊമ്പ് പൊട്ടി ദേഹത്ത് വീണു, കോഴിക്കോട്ട് ബൈക്ക് യാത്രികനായ അധ്യാപകന് ദാരുണാന്ത്യം

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 


 

Follow Us:
Download App:
  • android
  • ios