പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റലിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർക്ക് എതിരെ കേസ് എടുത്തു.
കോഴിക്കോട് : കലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞ് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. പറവൂർ സ്വദേശി വിനീതയാണ് (65) മരിച്ചത്. അപകടത്തിൽപ്പെട്ട ആംബുലൻസിൽ നിന്നും വിനീതയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റലിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർക്ക് എതിരെ കേസ് എടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്തത്.
