ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഒരു യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു. 

കൊച്ചി : എറണാകുളം നെടുമ്പാശ്ശേരി വിമാനതാവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഒരു കിലോ സ്വർണ്ണവും എംഡിഎംഎയും പിടികൂടി. കസ്റ്റംസ് പ്രിവന്റിവ് വിഭാഗം അസി.കമ്മിഷണർ വസന്തകേശൻ നേതൃത്വത്തിൽ 10 അംഗ സംഘമാണ് വിമാനത്താവളത്തിന് പുറത്ത് പരിശോധന നടത്തിയത്. ഗർഫിൽ നിന്ന് വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വർണ്ണം. എയർപോർട്ടിന്റെ ടോൾബൂത്തിന് പുറത്ത് വച്ചാണ് പരിശോധനയിൽ സ്വർണ്ണവും എംഡിഎംഎയും പിടിച്ചത്. എയർപോർട്ടിനകത്തെ പരിശോധന പൂർത്തിയാക്കി വന്ന യാത്രക്കാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ടോൾബൂത്തിന് പുറത്ത് എല്ലാ വാഹനങ്ങളും സംഘം പരിശോധനക്ക് ശേഷമാണ് കടത്തി വിട്ടത്. പരിശോധന പുലർച്ചെ വരെ നീണ്ടുനിന്നു. 

 READ MORE കോടതിയെ തെറ്റിധരിപ്പിച്ച സാക്ഷിക്കെതിരെ നടപടിയുണ്ടാകുമോ? പ്രോസിക്യൂഷൻ ഹർജിയിൽ വിധിയെന്താകും? ഇന്നറിയാം

 READ MORE 'സർക്കാറിന്‍റെ കുടുംബ വണ്ടി'; മുഖ്യമന്ത്രിയുടെ ഒഎസ്ഡി ആർ മോഹന്‍റെ ഔദ്യോഗിക വാഹനത്തിൽ ഭാര്യയുടെ കോളേജ് യാത്ര!

വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് കേരളത്തിൽ കൂടുകയാണ്. പലപ്പോഴും ഉദ്യോഗസ്ഥരുടെ തന്നെ ഒത്താശയോടെയാണ് വൻ തോതിലുള്ള സ്വർണ്ണക്കടത്ത് നടക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന അഞ്ച് കിലോയിലേറെ സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ ശ്രമിച്ച രണ്ട് വിമാന കമ്പനി ജീവനക്കാരെ കസ്റ്റംസ് പിടികൂടിയിരുന്നു. വിമാന കമ്പനിയിലെ സീനിയർ എക്സിക്യൂട്ടീവ് സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്‍റ് മുഹമ്മദ്‌ സാമിൽ എന്നിവരാണ് പിടിയിലായത്.

ദുബായിൽ നിന്നും വന്ന വയനാട് സ്വദേശിയായ അസ്കറലി എന്ന യാത്രക്കാരന്‍റെ പെട്ടി പുറത്തെത്തിക്കാൻ ശ്രമിക്കവേയാണ് സീനിയർ എക്സ്ക്യൂട്ടീവ് സാജിദ് റഹ്മാൻ പിടിയിലായത്. കസ്റ്റംസിന്റെ സ്കാനർ പരിശോധനയിൽ പെട്ടിക്കുള്ളിൽ സ്വർണ്ണ മിശ്രിതം കണ്ടെത്തിയിരുന്നു. എന്നാൽ യാത്രക്കാരൻ മുങ്ങിയതിനാൽ പെട്ടി തുറന്നു പരിശോധിക്കുന്നതിന് കസ്റ്റംസിന് സാങ്കേതിക പ്രശ്നം നേരിട്ടു. തുടർന്ന് സാക്ഷിക്കളുടെയും വിമാന കമ്പനിയിലെ മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ പെട്ടി തുറക്കുകയായിരുന്നു. ജീവനക്കാരായ സാജിദ് റഹ്മാൻ, മുഹമ്മദ്‌ സാമിൽ എന്നിവർ നേരത്തെയും സമാനരീതിയിൽ സ്വർണ്ണകടത്തിന് ഒത്താശ ചെയ്തതായി വ്യക്തമായിട്ടുണ്ട്.