കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്‌റഫ്‌ ആണ് മരിച്ചത്. 53 വയസായിരുന്നു. അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. 

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ന്യൂമോണിയ ബാധിച്ചതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. കേരളത്തിൽ കൊവിഡ് മരണസംഖ്യ ഉയരുകയാണ്. 

Also Read: പതിനാറ് ലക്ഷവും കടന്ന് കൊവിഡ് കണക്ക്; 24 മണിക്കൂറിനിടെ 779 മരണങ്ങൾ കൂടി

Also Read: തലസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി, കേരളത്തിൽ മരണസംഖ്യ ഉയരുന്നു