ആറുമാസത്തേയ്ക്കാണ് ബാങ്കിന്‍റെ പ്രവര്‍ത്തനം മരവിപ്പിച്ചത്. ഈ കാലയളവിൽ നിക്ഷേപം സ്വീകരിക്കുകയോ ലോൺ നൽകുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. 

തൊടുപുഴ: തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു. കിട്ടാക്കടം വർദ്ധിച്ചതിനെ തുടർന്നാണ് നടപടി. 

ആറുമാസത്തേയ്ക്കാണ് ബാങ്കിന്‍റെ പ്രവര്‍ത്തനം മരവിപ്പിച്ചത്. ഈ കാലയളവിൽ നിക്ഷേപം സ്വീകരിക്കുകയോ ലോൺ നൽകുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണ് തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്ക്.

Read Also; പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് തൊഴിൽ; പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം എന്താണെന്നറിയാം

വിവിധ പദ്ധതികൾ രാജ്യത്തെ ജനങ്ങൾക്കുവേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിക്കാറുണ്ട്. അതിൽ ഒന്നാണ് പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം. ഈ പദ്ധതികൊണ്ട് ആർക്കാണ് പ്രയോജനം ലഭിക്കുക? എന്താണ് പിഎംഇജിപി എന്നറിയാം. 

രാജ്യത്തുടനീളമുള്ള തൊഴിൽരഹിതരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. സംരംഭകർക്ക് വിവിധ സ്ഥാപങ്ങൾ ആരംഭിക്കുന്നതിന് സബ്‌സിഡി നൽകുന്നതിലൂടെ തൊഴിലവസരം സൃഷ്ടിക്കുകയാണ്. ദേശീയ തലത്തിൽ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ആണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന തലത്തിൽ, സംസ്ഥാന കെവിഐസി ഡയറക്ടറേറ്റുകൾ, സംസ്ഥാന ഖാദി, ഗ്രാമവ്യവസായ ബോർഡുകൾ (കെവിഐബികൾ), ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (ഡിഐസികൾ), ബാങ്കുകൾ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 

Read Also: പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഉയർന്ന വരുമാനം എങ്ങനെ നേടാം

ഇതുവരെ ഏകദേശം 7.8 ലക്ഷം മൈക്രോ സംരംഭങ്ങള്‍ക്ക് 19,995 കോടി രൂപയുടെ സബ്സിഡി ഈ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ നൽകി കഴിഞ്ഞു. ഇതില്‍ 80 ശതമാനവും നൽകിയിരിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. 

ജൂണിൽ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിന്റെ കാലാവധി 2025-26 സാമ്പത്തിക വർഷം വരെ കേന്ദ്രസർക്കാർ നീട്ടിയിരുന്നു. സമയപരിധി നീട്ടിയതിനൊപ്പം പദ്ധതിയില്‍ ചില മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. നിര്‍മാണ യൂണിറ്റുകള്‍ക്കുള്ള പരമാവധി പദ്ധതിച്ചെലവ് 25 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ സേവന യൂണിറ്റുകള്‍ക്ക് നിലവിലുള്ള 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. (കൂടുതല്‍ വായിക്കാം...)