Asianet News MalayalamAsianet News Malayalam

സഭാ തർക്കം; പ്രശ്നപരിഹാരത്തിനുള്ള കരട് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ

സുപ്രീം കോടതി വിധിയുടെ അന്തസത്തക്ക് വിരുദ്ധമായി മലങ്കര സഭയെ ഭിന്നിപ്പിച്ച് നിർത്താനുള്ള ശ്രമം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമുള്ളതാണ്. വിശ്വാസികളെ ഭിന്നിപ്പിച്ച് മുതലെടുപ്പ്  നടത്താനുളള ശ്രമങ്ങളെ സഭ നിയമപരമായും ജനാധിപത്യപരമായും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും പ്രതിരോധിക്കും. 

orthodox sabha latest comment on sabha dispute
Author
Cochin, First Published Feb 10, 2021, 8:35 PM IST

കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് തർക്കം പരിഹരിക്കാൻ സർക്കാർ സമർപ്പിച്ച കരട് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ  രം​ഗത്ത്. ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ പറഞ്ഞു. 

സുപ്രീം കോടതി വിധിയുടെ അന്തസത്തക്ക് വിരുദ്ധമായി മലങ്കര സഭയെ ഭിന്നിപ്പിച്ച് നിർത്താനുള്ള ശ്രമം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമുള്ളതാണ്. വിശ്വാസികളെ ഭിന്നിപ്പിച്ച് മുതലെടുപ്പ്  നടത്താനുളള ശ്രമങ്ങളെ സഭ നിയമപരമായും ജനാധിപത്യപരമായും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും പ്രതിരോധിക്കും. സുപ്രീം കോടതി വിധിക്ക് എതിരെ നിയമ നിര്‍മ്മാണം നടത്താന്‍ സാധിക്കില്ല എന്ന് പ്രതികരിച്ച ഭരണാധികാരികള്‍ ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ട് നില്‍ക്കരുത്. സര്‍ക്കാര്‍ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാത്രം കര്‍ത്തവ്യ നിര്‍വ്വഹണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഓർത്തഡോക്സ് സഭ പറഞ്ഞു. 

Read Also: പാലയിൽ യുഡിഎഫ് ടിക്കറ്റ്, മുന്നണി മാറ്റത്തിന് കാപ്പൻ? പ്രഖ്യാപനം വെള്ളിയാഴ്ച; വരട്ടെ നോക്കാമെന്ന് മു...
 

Follow Us:
Download App:
  • android
  • ios