തിരുവനന്തപുരം: സര്‍ക്കാര്‍ തയ്യാറാക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്തൽ വരുത്താൻ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ  പിഡിടി ആചാരി. മന്ത്രിസഭ അംഗീകരിച്ച ശേഷമാണ് നയപ്രഖ്യാപന പ്രസംഗത്തിന്‍റെ പകര്‍പ്പ് ഗവര്‍ണര്‍ക്ക് നൽകുന്നത്. പുതിയ വര്‍ഷത്തിൽ എന്ത് നയമാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. എതിര്‍പ്പുള്ള വിഷയങ്ങളുണ്ടെങ്കിൽ അത് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ അറിയിക്കാം .എന്നാൽ പ്രമേയം തിരുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം എങ്കിൽ അത് ഗവര്‍ണര്‍ അംഗീകരിച്ചെ മതിയാകു എന്നതാണ് ചട്ടമെന്നും പിഡിടി ആചാരി വ്യക്തമാക്കുന്നു, 

പ്രസംഗത്തിൽ അതൃപ്തിയുള്ള ഭാഗം വായിക്കാതെ ഒഴിവാക്കാൻ ഗവര്‍ണര്‍ക്ക് കഴിയും. അതെ സമയം വായിക്കാതെ വിട്ടാലും രേഖകളിൽ അത് പ്രസംഗത്തിന്‍റെ ഭാഗം തന്നെ ആയിരിക്കുമെന്നാണ് ചട്ടമെന്നും പിഡിടി ആചാരി പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: നയപ്രഖ്യാപനത്തിലും ഇടയുന്നു : ഗവര്‍ണര്‍ക്ക് അതൃപ്തി, സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും...