കോഴിക്കോട് ബീച്ച് റോഡിൽ പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്.
കോഴിക്കോട്: ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി കോയവളപ്പിൽ താമസിച്ചിരുന്ന കെ ടി യൂനുസിൻ്റെ മകൻ ജുബൈദ് (18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
അതിനിടെ ശബരിമലയിൽ ട്രാക്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യപ്പഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അടിയന്തര ധനസഹായം കൈമാറി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ആന്ധ്രാ പ്രദേശ് സ്വദേശിനി സുനിത, ഇടുക്കി പാമ്പാടുംപാറ സ്വദേശി രാധാകൃഷ്ണൻഎന്നീ അയ്യപ്പഭക്തർക്ക് 25000 രൂപ വീതവും കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ തമിഴ്നാട് സ്വദേശി വീരമണി എന്ന അയ്യപ്പ ഭക്തന് 10000 രൂപയും നിസ്സാര പരിക്കുകളെറ്റ മറ്റ് അഞ്ചുപേർക്ക് 5000 രൂപ വീതവുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തര ധനസഹായമായി നൽകിയത്.


