Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലത്തിലെ കൂടുതൽ അഴിമതിക്കഥകൾ: ടെന്‍ഡര്‍ അംഗീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്

 പാലാരിവട്ടം പാലത്തിന്‍റെ കരാറുകാരായ ആര്‍ഡിഎസ് പ്രൊജക്ടിന്‍റെ ടെണ്ട‍ർ അംഗീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്. ടെണ്ടറിനൊപ്പം കരാറുകാരന്‍റെ യോഗ്യത തെളിയിക്കുന്ന പ്രീക്വാളിഫിക്കേഷന്‍ രേഖകള്‍ ഇല്ലെങ്കില്‍ ടെണ്ടർ തള്ളണം എന്നാണ് പിഡബ്ല്യൂഡി മാനുവല്‍. എന്നാല്‍ യോഗ്യതാ രേഖകള്‍ നൽകാതിരുന്നിട്ടും ടെണ്ട‍ർ വഴിവിട്ട് അംഗീകരിച്ചു.

palarivattom bridge scam
Author
Kerala, First Published Sep 1, 2019, 9:44 AM IST

കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ കരാറുകാരായ ആര്‍ഡിഎസ് പ്രൊജക്ടിന്‍റെ ടെണ്ട‍ർ അംഗീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്. ടെണ്ടറിനൊപ്പം കരാറുകാരന്‍റെ യോഗ്യത തെളിയിക്കുന്ന പ്രീക്വാളിഫിക്കേഷന്‍ രേഖകള്‍ ഇല്ലെങ്കില്‍ ടെണ്ടർ തള്ളണം എന്നാണ് പിഡബ്ല്യൂഡി മാനുവല്‍. എന്നാല്‍ യോഗ്യതാ രേഖകള്‍ നൽകാതിരുന്നിട്ടും ടെണ്ട‍ർ വഴിവിട്ട് അംഗീകരിച്ചു.

പാലം നിര്‍മാണം സംബന്ധിച്ച പിഡബ്യൂഡി മാനുവലിലെ ചട്ട പ്രകാരം ടെന്‍ഡറിനൊപ്പം നിര്‍മാണക്കമ്പനിയുടെ സാമ്പത്തിക ,സാങ്കേതി യോഗ്യത സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണം. സമാന രീതിയിലുള്ള പാലം നിര്‍മിച്ചതിന്‍റെ പരിചയവും വേണം. എന്നാല്‍ ആര്‍ഡിഎസ് പ്രൊജക്ട്സ് ആകെ നല്‍കിയത് ടെന്‍ഡര്‍ അപേക്ഷ മാത്രം. ഈ ഒറ്റക്കാരണം കൊണ്ട് തന്നെ ആര്‍ഡിഎസ്സിന്‍റെ ടെന്‍ഡര്‍ തള്ളേണ്ടതായിരുന്നു. 

എന്നാല്‍ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കണ്ണടച്ചു. ടെക്നിക്കല്‍ കണ്‍സല്‍ട്ടന്‍റായ കിറ്റ്കോയാണ് മറ്റൊരു കൂട്ടു പ്രതി. ടെന്‍ഡര്‍ രേഖകല്‍ വിലയിരുത്തി നിര്‍മ്മാണ കമ്പനിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ട ചുമതല കിറ്റ്കോക്കാണ്. എന്നാല് നഗ്നമായചട്ട ലംഘനം കണ്ടിട്ടും ഇക്കാര്യം ചൂണ്ടിക്കാട്ടാതെ അഴിമതിക്ക് കൂട്ടുനില്ക്കുകയായിരുന്നു കിറ്റ്കോയിലെ ഉദ്യോഗസ്ഥരും.

കരാറുകാരനായ സുമിത് ഗോയല്‍ സമര്‍പ്പിക്കുന്ന ഓരോ ബില്ലിലേയും 30 ശതമാനം തുക മുന്‍കൂറായി അനുവദിച്ച വായ്പ തുകയിലേക്ക് വരവ് വെയക്കും എന്നായിരുന്നു വ്യവസ്ഥ. എട്ടരകോടി രൂപയാണ് വായ്പ അനുവദിച്ചത്. എന്നാല്‍ ആദ്യ ബില്‍ വന്നപ്പോള്‍ തന്നെ തിരിച്ചു പിടിക്കേണ്ട തുക ടി ഓ സൂരജ് പത്ത് ശതമാനമായി കുറച്ചു. ഇതുവഴി കരാറുകാരന്‍ വന്‍ ലാഭമുണ്ടായി.

കരാറുകാരനു വേണ്ടിയുള്ള ചട്ടലംഘനം ഇവിടം കൊണ്ടും അവസാനിച്ചില്ല. റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവല്പ്മെന്‍റ് കോര്‍പറേഷന്‍ വഴിയാണ് കരാറുകാരന് പണം നല്‍കിയിരുന്നത്. സമര്‍പ്പിക്കുന്ന ഓരോ ബില്ലിനും ജിഎസ് ടിയും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവല്പ്മെന്‍റ് കോര്‍പറേഷനുളള കമീഷനും ഈടാക്കാണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ നാല് കോടി രൂപ വീതമുള്ള രണ്ട് ബില്ലുകള്‍ റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്നും നേരിട്ട് കൈമാറി.

പിഡബ്യൂഡി സെക്രട്ടറി എന്ന നിലയില്‍ ടി ഓ സൂരജ് തന്നെയായിരുന്നു റോഡ് ഫണ്ട് ബോര്‍ഡി്‍റെ സെക്രട്ടറിയും. ഈയിനത്തിലും കരാറുകാരന് ലക്ഷക്കണക്കിന് രൂപയുടെ ലാഭമുണ്ടായി. 

Follow Us:
Download App:
  • android
  • ios