മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം: പാമോയിൽ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻ നിരപരാധിയെന്ന് ഉമ്മൻ ചാണ്ടി. കെ കരുണാകരനും ടി എച്ച് മുസ്തഫയും കുറ്റക്കാരല്ല. അതുകൊണ്ടാണ് രണ്ടു തവണ താൻ മുഖ്യമന്ത്രി ആയപ്പോഴും കേസ് പിൻവലിച്ചത്. കേസ് സാങ്കേതികം മാത്രമായിരുന്നു. തന്നെ കൂടി പ്രതി ചേർത്തിരുന്നെങ്കിൽ ഉദ്യോഗസ്ഥർ കൂടി രക്ഷപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
