ഒരു മാസത്തെ ജോലി സമയത്തിൽ 16 മണിക്കൂർ കൂടി ഇളവ് കിട്ടും

തിരുവനന്തപുരം: ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വളർച്ച പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവ് നൽകാൻ തീരുമാനം. 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിത്വം ഉള്ള കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾക്കാണ് ഇളവ്. സർക്കാർ ജീവനക്കാർക്ക് ആണ് ഇളവ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തെ ജോലി സമയത്തിൽ 16 മണിക്കൂർ കൂടി ഇളവ് കിട്ടും. നിലവിലെ ഇളവുകളുടെ പുറമേയാണിത്. 

ജോലി സമയം 12 മണിക്കൂർ, ആഴ്ചയിൽ 4 ദിവസം ജോലി, 3 ദിവസം അവധി; സഭയിൽ ബിൽ പാസാക്കി സ്റ്റാലിൻ സർക്കാർ, ഒടുവിൽ പാളി!

അതേ സമയം, കഴിഞ്ഞ മാസം, തമിഴ്നാട്ടിലെ ജോലി സമയം മാറ്റുന്നതിനായി സ്റ്റാലിൻ സർക്കാർ കൊണ്ടുവന്ന ബില്ലിന് തിരിച്ചടി നേരിട്ടിരുന്നു. ജോലിസമയം 12 മണിക്കൂർ ആയി ഉയർത്താനുള്ള നീക്കമാണ് സ്റ്റാലിൻ സർക്കാർ നടത്തിയത്. ജോലി സമയം 12 മണിക്കൂർ ആകുമ്പോൾ നാല് ദിവസം ജോലിയും മൂന്ന് ദിവസം അവധിയും എന്തായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ സ്റ്റാലിൻ സർക്കാർ പ്രതീക്ഷിച്ചതിലും വലിയ പ്രതിഷേധമാണ് ഉണ്ടായത്. 

മുന്നണിയിൽ നിന്നടക്കം കടുത്ത പ്രതിഷേധം ഉയർന്നു. ഇതോടെ ബില്ല് പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. മുന്നണിയിൽ നിന്ന് അടക്കം കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ജോലി സമയത്തിൽ പരിഷ്കരണം നടത്തുന്നത് സംബന്ധിച്ച ബില്ല് കഴിഞ്ഞ ദിവസമാണ് നിയമസഭ പാസാക്കിയത്. ഈ ബില്ലാണ് സർക്കാർ ഇന്ന് പിൻവലിച്ചത്.

സ്കൂളില്‍ പോകുന്ന കുട്ടികളുണ്ടോ? യുഎഇയില്‍ ജോലി സമയത്തില്‍ ഇളവ് ലഭിക്കും

ഉദ്യോഗസ്ഥകളായ അമ്മമാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് യുഎഇ

Asianet News Malayalam Live News | Karnataka Election 2023| Doctor Attack | Kerala Live TV News