തൃശൂരിൽ ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്

തൃശൂര്‍: തൃശൂരിൽ ബസ് യാത്രക്കിടെ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. കൊടുങ്ങല്ലൂരിൽ ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് സർവീസസിൽ സൂപ്പർവൈസറായ കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.

തുടർന്ന് അതേ ബസിൽ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലെ തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജാമിയ മിലിയ സര്‍വകലാശാല ക്യാമ്പസിൽ സംഘര്‍ഷം

അന്ന് ജനസമുദ്രത്തിന് മുന്നിൽ ഇന്ദിരയുടെ തീപ്പൊരി പ്രസംഗം; ഇന്ന് അതേ വയനാടൻ മണ്ണിൽ കൊച്ചുമകളുടെ കന്നിയങ്കം

Asianet News Live | Palakkad Accident | ഏഷ്യാനെറ്റ് ന്യൂസ് | Priyanka Gandhi | Malayalam News Live