ബസിൽ നിന്നിറങ്ങുമ്പോൾ മറ്റൊരു ബസിന്റെ അടിയിൽ പെട്ടാണ് അപകടമുണ്ടായത്. ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്.
ചങ്ങനാശേരി: ചങ്ങനാശേരി (Changanassery) കെഎസ്ആർടിസി (KSRTC) ബസ് സ്റ്റാൻഡിൽ യാത്രക്കാരൻ അപകടത്തിൽ മരിച്ചു. ബസിൽ നിന്നിറങ്ങുമ്പോൾ മറ്റൊരു ബസിന്റെ അടിയിൽ പെട്ടാണ് അപകടമുണ്ടായത്. ചെത്തിപ്പുഴ (Chethipuzha) സ്വദേശി ടോണി ജോസ് ആണ് മരിച്ചത്.
ബസിന്റെ പിൻചക്രം ടോണിയുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ടോണിയുടെ ബാഗ് ബസിന്റെ കമ്പിയിൽ കുരുങ്ങിയതാണ് അപകട കാരണമായത്.
