ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്ക്. സ്ലീപ്പർ കോച്ചിൽ മംഗലാപുരത്തുനിന്നും തലശ്ശേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അരുൺ എന്നയാളുടെ കൈക്കാണ് പരിക്കേറ്റത്. 

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മംഗാലപുരത്ത് നിന്നും യശ്വന്ത്പുരയിലേക്ക് പോകുന്ന വീക്ക്ലി എക്സപ്രെസിന് നേരെയാണ് കല്ലേറുണ്ടായത്. സ്ലീപ്പർ കോച്ചിൽ മംഗലാപുരത്തുനിന്നും തലശ്ശേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അരുൺ എന്നയാളുടെ കൈക്കാണ് പരിക്കേറ്റത്. ഇയാളുടെ ഫോണും കല്ലേറിൽ തകർന്നു. അരുണിന്റെ പരാതിയിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി.

Add Asianetnews as a Preferred SourcegooglePreferred

YouTube video player