Asianet News MalayalamAsianet News Malayalam

മാർച്ച് ഒന്നിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായിരുന്നവർ കൊവിഡ് 19 പരിശോധനയ്ക്ക് ഹാജരാകണം

വിദേശത്തുനിന്നെത്തുന്ന മുഴുവൻ യാത്രക്കാരെയും ഇപ്പോൾ പരിശോധിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.

people present at nedumbassery airport on march 1 should appear for the covid 19 inspection
Author
Kochi, First Published Mar 8, 2020, 2:25 PM IST

കൊച്ചി: കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ഇവരുടെ വിവരങ്ങൾ അതാത് ജില്ലകളിലെ ഡിഎംഒമാർക്ക് നൽകും. വിദേശത്തുനിന്നെത്തുന്ന മുഴുവൻ യാത്രക്കാരെയും ഇപ്പോൾ പരിശോധിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.

മാർച്ച് ഒന്നിന് രാവിലെ  നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായിരുന്നവർ പരിശോധനയ്ക്ക് വിധേയമാകണം.  വിമാനത്താവള ജീവനക്കാരെ അടിയന്തര പരിശോധനക്ക് വിധേയമാക്കും. കൊച്ചി വിമാനത്താവളത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേര്‍ന്നു. ഡിഎംഒ, വിമാനത്താവളം- ആരോഗ്യ വകുപ്പ് വിഭാഗം ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Read Also: ഡോക്ടറും നഴ്സും നിരീക്ഷണത്തിൽ; കൊവിഡ് ബാധിതര്‍ ചികിത്സ തേടിയത് ഇറ്റലി സന്ദര്‍ശനം മറച്ചുവച്ച്

കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 2020 മാർച്ച് 13 മുതൽ 16 വരെ പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടത്താനിരുന്ന പത്തനംതിട്ട കാത്തലിക് കൺവൻഷൻ മാറ്റി വച്ചു. ഈ അടിയന്തിര സാഹചര്യത്തിൽ വലിയ കൂട്ടായ്മകൾ ഒഴിവാക്കാൻ സഭാംഗങ്ങൾ ശ്രദ്ധിക്കണം. ലോകം മുഴുവൻ രോഗഭീതിയിലായിരിക്കുന്ന അവസരത്തിൽ, രോഗബാധയിൽ ക്ലേശിക്കുന്ന അനേകർക്ക് വേണ്ടി നോമ്പിന്‍റെ ഈ ദിനങ്ങളിൽ  പ്രത്യേകം പ്രാർത്ഥിക്കാനും രൂപതാധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

Read Also: കേരളത്തിൽ വീണ്ടും കൊവിഡ് 19; എങ്ങനെ പ്രതിരോധിക്കാം

Follow Us:
Download App:
  • android
  • ios