എന്നാൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ തിരിച്ചറിയാത്ത സാഹചര്യത്തിൽ ഞെക്കാട്ടെ വാടകവീട്ടിലെ സ്ത്രീക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, തിരുവനന്തപുരം- കൊല്ലം അതിർത്തി മേഖലകളിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. 

കൊല്ലം: കൊല്ലം ഞെക്കാട്ടെ സ്ത്രീയ്ക്ക് അബി​ഗേലിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ച സ്ത്രീയുടെ ഫോട്ടോ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ലെന്നാണ് വിവരം. ഇവരുടെ വീട്ടിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. എന്നാൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ തിരിച്ചറിയാത്ത സാഹചര്യത്തിൽ ഞെക്കാട്ടെ വാടകവീട്ടിലെ സ്ത്രീക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, തിരുവനന്തപുരം- കൊല്ലം അതിർത്തി മേഖലകളിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. 

കല്ലമ്പലം ഞെക്കാട്ടെ വീട്ടിലായിരുന്നു പരിശോധന. ഈ വീട്ടിൽ താമസിച്ചുവരുന്ന സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. ചിട്ടിയുൾപ്പെടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നയാളാണ് സ്ത്രീയെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ. എന്നാൽ ഈ വീട്ടിൽ കഴിഞ്ഞ നാല് ദിവസമായി ആളില്ലെന്നാണ് വീട്ടുടമ പറഞ്ഞത്. നാല് ദിവസമായി അവരെ കാണാനില്ല. ഇവർക്ക് ലോട്ടറി കച്ചവടവുമുണ്ടെന്ന് വീട്ടുടമയുടെ മൊഴിയിലുണ്ട്. അതിനിടെ, സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിക്കാനായി കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നു. കുട്ടിയെ കാണിച്ച് സ്ഥിരീകരിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാൽ ഈ സ്ത്രീക്ക് കുറ്റകൃത്യങ്ങളിൽ പങ്കില്ലെന്നാണ് വിവരം.

ഒരു കയ്യിൽ ല​ഗേജ്, മറുകയ്യിൽ ബിയർ, സ്കൂട്ടറിൽ പോകുന്ന യുവതി, വിമർശിച്ചും പിന്തുണച്ചും സോഷ്യൽമീഡിയ

https://www.youtube.com/watch?v=Ko18SgceYX8