വി. എസിൻ്റെ ആശയം പിന്തുടരുന്നത് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷാണെന്നും സുരേഷാണ് യഥാർത്ഥ ജനപക്ഷമെന്നും സുരേഷ് കുമാർ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരൻ കോർപ്പറേറ്റ് പക്ഷത്താണെന്നും സുരേഷ് കുമാർ അഭിപ്രായപ്പെട്ടു.

പാലക്കാട്: പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് വലിയ പരാജയമെന്ന് മൂന്നാർ ദൗത്യ സംഘം തലവനായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ സുരേഷ് കുമാർ. കേരളത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ തുടർഭരണം ഉണ്ടാകില്ലെന്നും കഴിഞ്ഞ 10 വർഷം സംസ്ഥാനത്ത് ഭരണം ഉണ്ടായിരുന്നില്ലെന്നും സുരേഷ് കുമാർ കുറ്റപ്പെടുത്തി. വീണ്ടും എൽഡിഎഫ് സർക്കാർ വരുന്നത് ജനവിരുദ്ധമാകും. എൽഡിഎഫ് സർക്കാർ എല്ലാ മേഖലയിലും പരാജയമാണ്. വി. എസിൻ്റെ ആശയം പിന്തുടരുന്നത് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷാണെന്നും സുരേഷാണ് യഥാർത്ഥ ജനപക്ഷമെന്നും സുരേഷ് കുമാർ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരൻ കോർപ്പറേറ്റ് പക്ഷത്താണെന്നും സുരേഷ് കുമാർ അഭിപ്രായപ്പെട്ടു. മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കായി പ്രചാരണത്തിനിറങ്ങിയ സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News