സിപിഎമ്മിന്‍റെ ജനപിന്തുണയേറി. തുടര്‍ഭരണം ലഭിച്ചത് കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇടുക്കി: സിപിഎം ഇടുക്കി (CPM Idukki) ജില്ലാ സമാപന സമ്മേളനത്തില്‍ കോണ്‍​ഗ്രസിനെതിരെ (Congress) രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയായി കോണ്‍​ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍​ഗ്രസ് ബിജെപിക്ക് ബദലല്ല. ബിജെപി മാറണമെന്ന് ജനം ആ​ഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ബിജെപി മാറി ജനദ്രോഹ നയം തുടരുന്ന മറ്റൊരു കൂട്ടര്‍ വന്നാല്‍ പോരെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്‍റെ ജനപിന്തുണയേറി. തുടര്‍ഭരണം ലഭിച്ചത് കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

YouTube video player

അതേസമയം കോൺഗ്രസ് അനുകൂല പരാമർശത്തില്‍ ബിനോയ് വിശ്വത്തിന് എതിരെ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ വിമര്‍ശനമുയര്‍ന്നു. കോൺ​ഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്. ഇടതുപക്ഷത്തിന് അതിനുള്ള കെൽപ്പില്ല. അതിനെക്കുറിച്ച് തങ്ങൾക്കും തിരിച്ചറിവുണ്ട്. അതുകൊണ്ട് കോൺ​ഗ്രസ് തകർന്ന് പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നുമായിരുന്നു ബിനോയ് പറഞ്ഞത്. എന്നാല്‍ പ്രസ്താവന അനവസരത്തിലാണെന്ന് സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ അഭിപ്രായമുയർന്നു.