അദ്ദേഹം പറഞ്ഞുവെന്നു ഡോക്ടർമാർ പറയുന്ന വാർത്ത പത്രങ്ങളിൽ മുൻപ് വന്നതാണ്. സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓർമിക്കുന്നുവെന്നു ചൂണ്ടികാണിച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു.
തിരുവനന്തപുരം: പിണറായി വിജയൻ ദൈവത്തിന്റെ വരദാനമെന്ന പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ. ക്രിസോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചു പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞുവെന്നു ഡോക്ടർമാർ പറയുന്ന വാർത്ത പത്രങ്ങളിൽ മുൻപ് വന്നതാണ്. സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓർമിക്കുന്നുവെന്നു ചൂണ്ടികാണിച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പിണറായിയെ പുകഴ്ത്തി വിഎൻ വാസവൻ ഇങ്ങനെ പറഞ്ഞത്. ഇതിെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിഡി സതീശനെ പോലെയുള്ളവർ മുഖ്യമന്ത്രിയെ എത്ര ഹീനമായിട്ടാണ് പറയുന്നത്. നാട്ടിൽ അക്രമം ഉണ്ടാക്കാനുള്ള ആഗ്രഹമാണ് പ്രതിപക്ഷ നേതാവിനുള്ളതെന്നും ദൈവത്തിന്റെ വരദാനമെന്ന പരാമർശത്തിൽ വിവാദം വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ, സതീശനെതിരെ വിമർശനം കടുപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു. അതുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സതീശൻ എന്ന് വിളിച്ചത്. വിഡി എന്നാൽ വെറും ഡയലോഗ് എന്നായി മാറി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. പാർട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വിഡി സതീശൻ. സിപിഎമ്മിനോട് നേർക്കുനേർ പോരാടാൻ കോൺഗ്രസ് ഇറങ്ങിയാൽ നവകേരള സദസിന് ആളുകൂടുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
വര്‍ക്കലയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ കേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച തങ്ങളുടെ പ്രവർത്തകരെ സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഇന്നലെ സംഘര്‍ഷത്തിൽ കലാശിച്ചിരുന്നു. പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശൻ രംഗത്ത് വന്നിരുന്നു. ഇതിനോട് രൂക്ഷമായി തന്നെ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പിന്തുണച്ചാണ് മന്ത്രി റിയാസും രംഗത്ത് വന്നത്.
വിഴിഞ്ഞത്ത് വലിയ കുഴികളടച്ച് നടത്തിയ ടാറിംഗ് മണിക്കുറുകൾക്കുള്ളിൽ ഇളകി, പ്രതിഷേധവുമായി നാട്ടുകാർ
