തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് കെപിസിസി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ കൈയില്‍ പൈസയില്ലെന്ന് പറഞ്ഞിട്ടില്ല. അവരുടെ കൈയിലുള്ള പൈസ അവരുടെ കൈയില്‍ തന്നെ നില്‍ക്കട്ടെയെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നം കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാര്‍ അതില്‍ ഇടപെടില്ല.

'മുഖ്യമന്ത്രിക്കസേരയുടെ മഹത്വം മനസിലാക്കി മാന്യമായി പെരുമാറണം', പിണറായിയോട് മുല്ലപ്പള്ളി

തന്റെ വ്യക്തിപരമായി പ്രശ്‌നമല്ലാത്തതിനാല്‍ ദുരഭിമാനത്തിന്റെ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനമുന്നയിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. താനിരിക്കുന്ന കസേരയെക്കുറിച്ച് നല്ല ബോധ്യമുണ്ട്.  താനിരിക്കുന്ന കസേരയുടെ മഹിമ അറിയാം. അതുകൊണ്ട് അധികമൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.