Asianet News MalayalamAsianet News Malayalam

'കൊവിഡ് വാക്സിന്‍ ഈ മാസം തന്നെ കിട്ടിത്തുടങ്ങും'; മുഖ്യമന്ത്രി പിണറായി വിജയന്‍

വാക്സിൻ നമ്മുടെ രാജ്യത്ത് ലഭ്യമാകാൻ വലിയ പ്രയാസം കാണില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപാധികളോടെ രാജ്യത്ത് സീറം ഇന്റ്റ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്സിന് അനുമതി നൽകാൻ ഇന്ന് ചേർന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. 
 

pinarayi vijayan says covid vaccine will revive from this month
Author
Trivandrum, First Published Jan 1, 2021, 6:55 PM IST

തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ ഈ മാസം തന്നെ കിട്ടിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്സിൻ കിട്ടുക. എല്ലാ ആരോഗ്യപ്രവര്‍ത്തകരും വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപാധികളോടെ രാജ്യത്ത് സീറം ഇന്റ്റ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്സിന് അനുമതി നൽകാൻ ഇന്ന് ചേർന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. 

നേരത്തെ സീറം ഇന്റ്റ്റ്യൂട്ടിനോട്  ബ്രിട്ടണിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രേഖകൾ സമർപ്പിക്കാൻ സമിതി ആവശ്യപ്പെട്ടിരുന്നു. സീറം ഇന്റ്റ്റ്യൂട്ട് ഇന്ന് സമ‍ർപ്പിച്ച രേഖകൾ സമിതി വിലയിരുത്തി. ഇതിന് പിന്നാലെ അനുമതിക്ക് ശുപാർശ ചെയ്തെതന്നാണ് വിവരം. കൊവിഷീൽഡ് വാക്സിന്‍ കൂടാതെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിനും അനുമതി നൽകാനാണ് സാധ്യത.  

സമിതിയുടെ ശുപാർശയിൽ ഡ്രഗിസ് കൺട്രോളർ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അതെസമയം നാളെ നടക്കാനിരിക്കുന്ന ഡ്രൈ റണിന് എല്ലാ നടപടികളും പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു. വാക്സിൻ നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കികൊണ്ടിരിക്കുന്നതായി മന്ത്രി പറഞ്ഞു. ഒരോ സംസ്ഥാനത്തും മൂന്നിടങ്ങളിലായി 25 പേരിലാണ് വാക്സിൻ ട്രയൽ നടക്കുക. രാജ്യത്ത് നാല് പേർക്ക് കൂടി രാജ്യത്ത് അതിതീവ്രവൈറസ് ബാധ സ്ഥീരീകരിച്ചു. 

Follow Us:
Download App:
  • android
  • ios