Asianet News MalayalamAsianet News Malayalam

എംവിആർ അനുസ്മരണം; ഉടക്കിട്ട് സിഎംപി, കണ്ണൂരിലെ പരിപാടികളിൽ നിന്ന് പിൻമാറി കുഞ്ഞാലിക്കുട്ടി

സിപിഎം അനുകൂല ട്രസ്റ്റന്റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ സിഎംപി അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് പിൻമാറ്റം. ഇന്നാണ് എംവി രാഘവന്‍റെ ഒൻപതാം ചരമവാർഷികം.

pk Kunhalikutty withdraws from MVR commemoration programme in kannur fvv
Author
First Published Nov 9, 2023, 9:28 AM IST

കണ്ണൂർ: എംവിആർ അനുസ്മരണ പരിപാടിയിൽ മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. സിപിഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിലും സിഎംപി പരിപാടിയിലും കുഞ്ഞാലിക്കുട്ടി എത്തില്ലെന്നാണ് വിവരം. സിപിഎം അനുകൂല ട്രസ്റ്റന്റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ സിഎംപി അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് പിൻമാറ്റം. ഇന്നാണ് എംവി രാഘവന്‍റെ ഒൻപതാം ചരമവാർഷികം.

മകളുടെ കല്യാണത്തിന് പണം വാങ്ങി, മുഴുവൻ തിരിച്ചടച്ചിട്ടും ഭീഷണി; ബ്ലേഡ് മാഫിയ ദളിത് കുടുംബത്തെ ആക്രമിച്ചു, കേസ്

കണ്ണൂരിൽ സിപിഎം അനുകൂല എംവിആർ ട്രസ്റ്റിന്‍റെ, എംവി രാഘവൻ അനുസ്മരണ പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നാണ് പുറത്ത് വന്നത്. ഇതിനോട് യുഡിഎഫിലെ ഘടകകക്ഷി സിഎംപിക്ക് അതൃപ്തിയുമായി രം​ഗത്തെത്തുകയായിരുന്നു. ഇത് സിഎംപി നേതൃത്വം അറിയിച്ചതോടെ, സിഎംപി ജില്ലാ കൗൺസിലിന്‍റെ എംവി രാഘവൻ അനുസ്മരണത്തിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാൻ തീരുമാനിച്ചു. എംവി രാഘവന്‍റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മന്ത്രി വി എൻ വാസവൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കാനിരുന്നത്. ഇതിലാണ് സിഎംപി നേരിട്ട് അതൃപ്തി അറിയിച്ചത്. ഇതോടെ സിപി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു. എന്നാൽ സാന്നിധ്യം വിവാദമായേക്കാവുന്ന പശ്ചാത്തലത്തിൽ രണ്ട് പരിപാടികളിൽ നിന്നും കുഞ്ഞാലിക്കുട്ടി പിൻമാറുകയായിരുന്നു. 

സിപിഎം ട്രസ്റ്റിന്റെ എംവിആർ അനുസ്മരണ പരിപാടിയിൽ കുഞ്ഞാലിക്കുട്ടിയും; സിഎംപിക്ക് അതൃപ്തി, പരിഹരിക്കാൻ നീക്കം

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios