രാജ്യസഭാ സീറ്റിനെ പറ്റി ചർച്ച നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും സീറ്റുകൾ വെച്ച് മാറുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ചർച്ച പൂർത്തിയാക്കിയ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്ന് കോൺഗ്രസ്സ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കു‍ഞ്ഞാലിക്കുട്ടിയുടെ പ്രതികരണം വന്നത്.  

മലപ്പുറം: ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ മുസ്ലിംലീ​ഗിന് മൂന്നാം സീറ്റ് ലഭിക്കുന്നതിൽ കോൺ​ഗ്രസും ലീ​ഗും തമ്മിൽ ധാരണയായില്ലെന്ന് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഇപ്പോൾ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്സഭാ സീറ്റിന്റെ കാര്യത്തിലാണ് ചർച്ച നടക്കുന്നത്. രാജ്യസഭാ സീറ്റിനെ പറ്റി ചർച്ച നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും സീറ്റുകൾ വെച്ച് മാറുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ചർച്ച പൂർത്തിയാക്കിയ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്ന് കോൺഗ്രസ്സ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കു‍ഞ്ഞാലിക്കുട്ടിയുടെ പ്രതികരണം വന്നത്. ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്ന് നേരത്തെ കോൺഗ്രസ്സ് അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റ് നൽകാമെന്ന് ധാരണയായെന്നുമാണ് കോൺ​​ഗ്രസ് അറിയിച്ചത്. അതേസമയം, ഇടിയും സമദാനിയും സീറ്റ് പരസ്പരം മാറിയേക്കുമെന്നും വിവരമുണ്ട്. ഇടി മുഹമ്മദ് ബഷീർ എംപിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് മലപ്പുറം സീറ്റ് നൽകാനാണ് ആലോചന. മൂന്നാം സീറ്റിൽ ചർച്ച നടക്കുകയാണ്. ചർച്ച നടന്ന ശേഷമേ മൂന്നാം സീറ്റിന്റെ കാര്യം പറയാൻ പറ്റൂ. 

മൂന്നാം സീറ്റിന്റെ കാര്യത്തിൽ ചർച്ച വഴിമുട്ടിയിട്ടില്ല. എന്നാൽ എപ്പോഴും അതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കണ്ടല്ലോ എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവും സാദിഖലി തങ്ങളും ഫോൺ വഴി ചർച്ച നടത്തുന്നുണ്ട്. യുഡിഎഫ് യോഗ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും പ്രധാന പാർട്ടികളൊന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും കു‍ഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

ഹോട്ടലിൽ രുചി കൂട്ടാൻ മധുരം, ഉപ്പ്, ഓയിൽ വേണ്ട; ജീവിതശൈലീ രോഗങ്ങൾക്ക് തടയിടാൻ പുതുവഴിയുമായി മലപ്പുറം

https://www.youtube.com/watch?v=Ko18SgceYX8