Asianet News MalayalamAsianet News Malayalam

വീണാ വിജയൻ, പിണറായി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി; മാസപ്പടിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഹർജി; പരിഗണിക്കും

വീണയ്ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.

plea seeking vigilance enquiry against Veena vijayan ramesh chennithala pk kunhalikutty and pinarayi vijayan on cmrl payment controversy apn
Author
First Published Sep 18, 2023, 6:20 AM IST

കൊച്ചി : മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വീണയ്ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ പരാതിക്കാരന്റെ വാദം കഴിഞ്ഞ തവണ പൂർത്തിയായിരുന്നു. കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തന്റെ വാദം കേൾക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലൻസ് കോടതി തള്ളിയത്. തന്റെ വാദം കൂടി കേട്ട് വിജിലൻസ് കോടതി തീരുമാനമെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് പുനപരിശോധന ഹർജി പരിഗണിക്കുന്നത്.

മല്ലു ട്രാവലറിനെതിരായ കേസ്, കൂടുതൽ വിവരങ്ങൾ പുറത്ത്

 

Follow Us:
Download App:
  • android
  • ios