സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ പ്ല‌സ് വൺ വിദ്യാ‍ർത്ഥിയെ കാണാതായി

തൃശൂർ: എരുമപ്പെട്ടി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായതായി പരാതി. മന്തിയത്ത് വീട്ടിൽ സുരേഷിൻ്റെ മകൻ അനന്തനെയാണ്(16) കാണാതായത്. വരവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനന്തൻ പോയത്. എന്നാൽ വൈകീട്ട് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് അനന്തൻ സ്‌കൂളിൽ എത്തിയില്ലെന്ന് മനസിലായത്. പിന്നാലെ ബന്ധുക്കളുടെ വീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

YouTube video player