ഡ്രൈവർ പിണറായി സ്വദേശി സിയാദ്, കണ്ടക്ടർ കൊല്ലംകണ്ടി ചാലിൽ റിജിൽ പിപി എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാർ ഓടിയെത്തി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കോഴിക്കോട്: വടകരയിൽ ജീപ്പ് യാത്രികരെ ആക്രമിച്ച ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്സിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഡ്രൈവർ പിണറായി സ്വദേശി സിയാദ്, കണ്ടക്ടർ കൊല്ലംകണ്ടി ചാലിൽ റിജിൽ പിപി എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാർ ഓടിയെത്തി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മർദ്ദിക്കുന്നതിനിടെ ആളുകൾ കൂടിയതോടെ ബസ് ജീവനക്കാർ ഓടി പോകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക



