ഇതിനിടെ യുവാക്കൾ സംഘം ചേർന്ന് പൊലീസിനെ വളയുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഹസീർഷ, ചേർത്തല സ്റ്റേഷനിലെ സിപിഒ സനൽ എന്നിവർക്കാണ് പരിക്കേറ്റത്.

ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ പൊലീസുകാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനിടെ യുവാക്കൾ സംഘം ചേർന്ന് പൊലീസിനെ വളയുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഹസീർഷ, ചേർത്തല സ്റ്റേഷനിലെ സിപിഒ സനൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. മർദനത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു.

YouTube video player