സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറുപതിലധികം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. വിദേശത്തേക്ക് തൊഴിലിന് ആളെ അയക്കാന്‍ തൊടുപുഴയിലെ ഒരു സ്ഥാപനത്തിനും ലൈസന്‍സില്ലെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
തൊടുപുഴ : വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയില്‍ തൊടുപുഴയിലെ സ്വകാര്യ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറുപതിലധികം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. വിദേശത്തേക്ക് തൊഴിലിന് ആളെ അയക്കാന്‍ തൊടുപുഴയിലെ ഒരു സ്ഥാപനത്തിനും ലൈസന്‍സില്ലെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
മികച്ച മാസവരുമാനം ലഭിക്കുന്ന തൊഴില്‍ വിദേശത്ത് ശരിയാക്കിത്തരാമെന്ന് സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫയര്‍ സേഫ്റ്റി ഓഫീസര്‍ മുതല്‍ പത്തിലധികം തസ്തികകളില്‍ ഒഴിവുണ്ടെന്ന് കാണിച്ചായിരുന്നു പ്രചരണം. ഉദ്യോഗാർത്ഥികളില്‍ നിന്നും അഡ്വാന്‍സായി അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങി. അഡ്വാന്‍സ് നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പുരോഗതിയില്ലാതെ വന്നതോടെ ഉദ്യോഗാർത്ഥി പണം തിരികെ ആവശ്യപെട്ടു.
ഇതോടെ സ്ഥാപനം പൂട്ടി ഉടമ മുങ്ങിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. അറുപതിലധികം പരാതിയാണ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതികളില്‍ അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വിശദീകരിച്ചു. ആറ് മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങൾക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകളാണ് സംസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മില്‍മയുടെ ഓഫീസില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശികള്‍ തട്ടിപ്പ് നടത്തിയെന്ന് മലപ്പുറം സ്വദേശികൾ പരാതി നൽകിയിരുന്നു.
10 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് മലപ്പുറത്തെ ദമ്പതികള്‍ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. എറണാകുളം ഇടപ്പള്ളിയിലെ മില്‍മ ഓഫീസില്‍ അക്കൗണ്ട് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എറണാകുളം സ്വദേശിയായ ബിനു ജോണ്‍ ഡാനിയേല്‍ എന്നയാള്‍ക്കും ഭാര്യക്കുമാണ് പണം നല്‍കിയത്. ഒരു ബന്ധുവാണ് ഇവരെ കോട്ടക്കല്‍ സ്വദേശികളായ ദമ്പതികള്‍ക്ക് പരിചയപ്പെടുത്തി നല്‍കിയത്. ഘടുക്കളായിട്ടാണ് പണം നല്‍കിയത്. എഴുത്തു പരീക്ഷ നടന്നിരുന്നില്ല. എന്നാല്‍ അഭിമുഖം ഉണ്ടാകുമെന്ന് അറിയിച്ച് എറണാകുളം മില്‍മയുടെ ഓഫീസിന്റേതെന്ന തരത്തിലുള്ള കത്തുകള്‍ വാട്സ് ആപ്പ് മുഖേന ജോലി വാഗ്ദാനം നല്‍കിയ ആള്‍ ഇവര്‍ക്ക് അയച്ചിരുന്നു. പക്ഷെ വര്‍ഷമായിട്ടും ജോലി ലഭിക്കാതായതോടെ പണം തിരിച്ച് ചോദിച്ചു. ഇതോടെ തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ദമ്പതികൾ പൊലീസിൽ പരാതി നൽകിയത്.
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, നാല് പേരടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
