ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോണ്‍സാലസ്.
ആലപ്പുഴ : ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു. എ ആർ ക്യാമ്പിലെ എഎസ്ഐ ഫെബി ഗോണ്‍സാലസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലുണ്ടായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോണ്‍സാലസ്.
ഇന്ന് രാവിലെ 8.30 ഓടെയാണ് മൃതദേഹം ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞത്. പിന്നീട് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഫെബി ഗോൺസാലസിന്റെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ഇൻക്വസ്റ്റ് നടത്തുകയാണ്. ഗോൺസാലസിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലെന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലെന്നാണ് ക്യാമ്പ് കമാന്റന്റ് അറിയിച്ചത്. മൃതദേഹത്തിൽ പരിക്കുകളില്ല. എന്നാൽ ആത്മഹത്യയുടെ കാരണം എന്തെന്ന് ഇതുവരെയും വ്യക്തമല്ല.
Read More : മനുഷ്യാവകാശ പ്രവർത്തകനോട് നോബൽ പുരസ്‌കാരം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ
