Asianet News MalayalamAsianet News Malayalam

സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചരണം, ഇതുവരെ 51 കേസുകൾ; കൂടുതൽ എറണാകുളത്ത്, പിന്നാലെ മലപ്പുറവും

14 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. മലപ്പുറത്ത് 12 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇന്ന് കൂടുതൽ അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടില്ല.

police registered  51 cases on spreading social hatred and religious hate campaign through social media
Author
Thiruvananthapuram, First Published Dec 24, 2021, 8:33 PM IST

തിരുവനന്തപുരം: സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ (Social Media) സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് കഴിഞ്ഞ ആറു ദിവസങ്ങളിലായി 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലാണ്. 14 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. മലപ്പുറത്ത് 12 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇന്ന് കൂടുതൽ അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടില്ല.

തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍  നാല്, കൊല്ലം സിറ്റി ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂര്‍ സിറ്റി നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് അഞ്ച്, കോഴിക്കോട് റൂറല്‍  രണ്ട്, കണ്ണൂര്‍ റൂറല്‍ ഒന്ന്, കാസര്‍കോട് രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍.

സാമൂഹികവിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പൊലീസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

Follow Us:
Download App:
  • android
  • ios