സീനിയർ സിവിൽ പൊലീസ് ഓഫീസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌. 

‌മലപ്പുറം: എരമംഗലതത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ചെന്ന പരാതിയിൽ പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനിലെ 2 പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മറ്റൊരു പൊലീസുകാരനെ സ്ഥലം മാറ്റുകയും ചെയ്തു. 

സീനിയർ സിവിൽ പൊലീസ് ഓഫീസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌. സിവിൽ പൊലീസ് ഓഫിസർ ജെ ജോജയെ ആണ് കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റിയത്. പുഴക്കര ഉത്സവത്തിനിടെയായിരുന്നു പൊലീസുകാരുടെ അതിക്രമം. സിപിഎം പൊന്നാനി ഏരിയ കമ്മറ്റി സംഭവത്തിൽ പൊലീസുകാർക്കെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. 

കരയരുത്, നീ തുടങ്ങിയിട്ടേയുള്ളു, വൈഭവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം; എന്തൊരു അരങ്ങറ്റമെന്ന് ഗൂഗിള്‍ സിഇഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം