പോപ്പുലർ ഫ്രണ്ടിന്‍റേയും ,ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്‍റേയും സ്വത്ത്  കണ്ടുകെട്ടിയതിന്‍റെ  വിശദാംശങ്ങളും ,വിവിധ കോടതികളിലെ ജാമ്യപേക്ഷയുടെ വിവരങ്ങളും കോടതിയെ അറിയിക്കണം  

കൊച്ചി:പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ അക്രമങ്ങളിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെയും, അബ്ദുൾ സത്താറിന്റെയും സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. നവംബർ 7 ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണം. കീഴ്ക്കോടതികളിൽ പരിഗണനയിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങൾ അറിയിക്കണം. ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം അറിയിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് നവംബർ 7 ന് കോടതി വീണ്ടും പരിഗണിക്കും.

പോപ്പുലര്‍ ഫ്രണ്ട്:നിരോധനം വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു,ആറ് മാസത്തിനകം നടപടി പൂര്‍ത്തിയാക്കും

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിൽ ഭിന്നനിലപാട്: നേതാക്കൾക്ക് താക്കീതുമായി പാണക്കാട് സാദിഖലി തങ്ങൾ