ഷാറൂഖ് സെയ്ഫിക്ക് കേരളത്തിൽ സഹായം?, സോൺടയിൽ ഉയരുന്ന അഴിമതിപ്പുക, ഇടഞ്ഞ കൊമ്പന്റെ കൊമ്പൊടിഞ്ഞു- 10 വാര്‍ത്ത

1- പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി തമിഴ്നാട്ടിൽ; സ്വീകരിച്ച് മുഖ്യമന്ത്രി സ്റ്റാലിനും ഗവർണറും

പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ പര്യടനം. തെലങ്കാനയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തി. വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു

2- ഷാറൂഖ് സെയ്ഫിക്ക് കേരളത്തിൽ സഹായം കിട്ടിയോ? അറിയേണ്ടതുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്‌ഫിക്ക് കേരളത്തിൽ പ്രാദേശിക സഹായം കിട്ടിയോയെന്ന് അറിയേണ്ടതുണ്ടെന്ന് അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്നടക്കം പരിശോധിക്കേണ്ടതുണ്ട്.

3- ദേശീയപാതയിൽ ഇടഞ്ഞ കൊമ്പൻ ലോറിക്ക് കുത്തി, കൊമ്പൊടിഞ്ഞു

തൃശൂർ മുടിക്കോട് ദേശീയപാതയിൽ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. റോഡിലുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു.

4-കണ്ണൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു; ആക്രമിച്ചത് അയൽവാസി

അമ്മയ്ക്കും മക്കൾക്കും കണ്ണൂരിൽ വെട്ടേറ്റു. കണ്ണൂർ കോളയാടാണ് സംഭവം. കോളയാട് മീനചൂടിയിലെ ശൈലജ, മകൻ അഭിജിത്ത് മകൾ അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്. വഴിത്തർക്കത്തെ തുടർന്നുള്ള സംഘർഷത്തിലാണ് അമ്മയ്ക്കും രണ്ടു മക്കൾക്കും വെട്ടേറ്റത്

5- 'ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ'; കര്‍ണാടകയില്‍ എസ്ഡിപിഐ-ബിജെപി കൂട്ടുകെട്ടെന്ന് അബ്ദു റബ്ബ്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് മുസ്ലീംലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എസ്ഡിപിഐ മത്സരിക്കുന്നത് മൂലം കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളാണ് ഭിന്നിക്കാന്‍ പോകുന്നത്.

5- 'സോൺട പ്രതിനിധി ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ ഞെട്ടിക്കുന്നത്', 50 കോടിയുടെ അഴിമതി നടന്നെന്ന് ടോണി ചമ്മിണി

വേസ്റ്റ് ടു എനർജി പ്ലാൻ സംബന്ധിച്ച് സോൺട കമ്പനി പ്രതിനിധി ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ ഞെട്ടിക്കുന്നതെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മിണി. മുഖ്യമന്ത്രിയെ ഇവർ ഇടനിലക്കാർ വഴി കണ്ടത് അഴിമതിക്ക് ഒത്താശ ചെയ്യാനാണെന്ന് ടോണി ചമ്മണി ആരോപിച്ചു

6-ടി കെ ജോസ് എതിര്‍ത്തിട്ടും സഹായിച്ചത് ടോം ജോസ്; സോണ്‍ടയ്ക്ക് കരാർ കിട്ടാൻ വഴിവിട്ട് സഹായിച്ച് സര്‍ക്കാര്‍

വിവാദ കമ്പനി ഡോണ്‍ട ഇൻഫ്രാടെക്കിന് കോഴിക്കോട് വേസ്റ്റ് ടു എനർജി കരാർ നേടിയെടുക്കുന്നതിൽ സർക്കാർ വഴിവിട്ട് സഹായിച്ചതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്

7- സംസ്ഥാന നേതൃത്വത്തെ മറികടന്ന് ദില്ലിയിൽ നിന്നും ഇടപെടൽ; കെഎസ്‍യു, മഹിളാ കോൺഗ്രസ് പുനഃസംഘടനയിൽ സുധാകരന് അതൃപ്തി

കെഎസ്‍യു, മഹിള കോൺഗ്രസ് പുനഃസംഘടനയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് അതൃപ്തി. സംസ്ഥാനത്തെ ചർച്ചകൾ മറികടന്ന് ദില്ലിയിൽ നിന്നും അവസാനഘട്ടത്തിൽ പട്ടികയിൽ മാറ്റം വരുത്തിയെന്നാണ് ആക്ഷേപം

8-എലത്തൂർ ട്രെയിൻ ആക്രമണം: കേരള പൊലീസിന്റെ അന്വേഷണത്തിനെതിരെ കേന്ദ്രമന്ത്രി മുരളീധരൻ

കേരള പോലീസിന്റെ എലത്തൂർ ട്രെയിൻ ആക്രമണ കേസ് അന്വേഷണത്തിന് എതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതി കേരളം വിട്ട് പോയത് സംസ്ഥാന പൊലീസിന്റെ കാര്യക്ഷമമായ നടപടികൾ ഉണ്ടാവാത്തതിനാലാണ്. സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്. വിവിധ അന്വേഷണ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

9- 'വീര രാജ വീര', 'പൊന്നിയിൻ സെല്‍വനി'ലെ പുതിയ ഗാനം പുറത്ത്

മണിരത്നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്‍വൻ' രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചതാണ്. മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'പൊന്നിയിൻ സെല്‍വന്റെ' ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ 'പൊന്നിയിൻ സെല്‍വൻ' രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

10- വാട്ട് എ ക്യാച്ച് ക്യാപ്റ്റൻ! ഷായുടെ ഷോ ഇന്നുമില്ല, 'പറക്കും സഞ്ജു'വിന്‍റെ തകര്‍പ്പൻ ക്യാച്ച്, വീഡിയോ കാണാം

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റിന് പിന്നില്‍ തകര്‍പ്പൻ ക്യാച്ചുമായി സഞ്ജു സാംസണ്‍. ഇംപാക്ട് പ്ലെയറായി വന്ന പൃഥ്വി ഷായാണ് സഞ്ജുവിന്‍റെ കിടിലൻ ക്യാച്ചില്‍ പുറത്തായത്.