പിന്നാലെ സമീപത്തെ വാഴത്തോട്ടത്തിൽ കയറിയ ആന  വാഴകൾ നശിപ്പിച്ചു. ആനയെ എലിഫന്റ് സ്ക്വാഡ് തളച്ചു.   

തൃശൂർ : തൃശൂർ മുടിക്കോട് ദേശീയപാതയിൽ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. റോഡിലുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. പിന്നാലെ സമീപത്തെ വാഴത്തോട്ടത്തിൽ കയറിയ ആന വാഴകൾ നശിപ്പിച്ചു. അൽപ്പസമയത്തിനുള്ളിലെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചു.

അതേ സമയം, കേരള- തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞ ദിവസവും കാട്ടാന അക്രമണമുണ്ടായി. ഏഴിമലയാൻ കോവിലാണ് ആക്രമണമുണ്ടായത്. ദേശീയ പാത നിർമ്മാണത്തിന് കരാറിനെടുത്ത ലോറി കാട്ടാന അക്രമിച്ചു. കെ എസ് ആർ ടി സി ബസ് ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്. അക്രമത്തിൽ മൂന്നു വാഹനങ്ങൾക്ക് കേടു സംഭവിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ആന ഒന്നര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കി.