ക്രിസ്ത്യൻ വിഭാഗം പാർട്ടിയിൽ നിന്നും അകന്നിട്ടില്ല.ചില്ലി കാശിന് വേണ്ടി വോട്ട് കാണിച്ച് വിലപേശുന്നവരല്ല കേരളത്തിലെ ക്രൈസ്തവര്‍
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 5 സീറ്റുകളിൽ വിജയിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ ക്രൈസ്തവർ ബിജെപിയിൽനിന്നും അകന്നിട്ടില്ല. ചില്ലി കാശിന് വേണ്ടി വിലപേശൽ നടത്തുന്നവരല്ല കേരളത്തിലെ ക്രൈസ്തവരെന്നും റബർ വിലയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ജാവ്ദേക്കർ പ്രതികരിച്ചു. മോദി തിരുവനന്തപുരത്തു മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ജാവ്ദേക്കർ തള്ളുന്നില്ല
കേരളത്തിൽ ഇത്തവണയും വലിയ പ്രതീക്ഷയാണ് ബിജെപിക്ക്. പൂജ്യത്തിൽനിന്നും അഞ്ചിലേക്ക് സീറ്റുകളുയരുമെന്നാണ് പ്രകാശ് ജാവ്ദേക്കർ പറയുന്നത്. പുതുമുഖങ്ങളും പ്രമുഖരും തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെത്തും, അപ്രതീക്ഷിത സ്ഥാനാർത്ഥികളുമുണ്ടാകും.കൃസ്ത്യൻ വിഭാഗം പാർട്ടിയിൽനിന്ന് അകന്നിട്ടില്ല. മലയോര കർഷകരുടേതടക്കം പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, വലിയ പ്രഖ്യാപനങ്ങൾ കേരളത്തെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മണിപ്പൂർ കലാപം ഉയർത്തിക്കാട്ടിയുള്ള കോൺഗ്രസിന്റേയും
ഇടതിന്‍റേയും പ്രചാരണം ഫലം കാണില്ലെന്നും ജാവ്ദേക്കർ പറഞ്ഞു.
