ദില്ലി: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും വിലക്കേർപ്പെടുത്തിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ നോട്ടീസിൽ പിഴവുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. നോട്ടീസിൽ പെരുമാറ്റചട്ടം മാത്രം പരാമർശിക്കേണ്ടതായിരുന്നു. ആരാധനാലയം ആരുടേതെന്ന് വെളിപ്പെടുത്താൻ പാടില്ലെന്നാണ് ചട്ടമെന്നും മന്ത്രി പ്രതികരിച്ചു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയ വണ്ണിനെയും വിലക്കാനുള്ള ഉത്തരവ് താനറിയാതെയാണ് ഇറങ്ങിയതെന്ന് വാർത്താ വിതരണമന്ത്രി തന്നെ സൂചന നല്‍കിയിരുന്നു. മാധ്യമ വിലക്കിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചിരുന്നു.  

Also Read: 'സ്വാഭാവിക നീതിയുടെ ലംഘനം'; ചാനല്‍ വിലക്കിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റര്‍

Also Read: "കേരളത്തിൽ കാലുകുത്താൻ സമ്മതിക്കില്ല" കേന്ദ്രമന്ത്രി വി മുരളീധരന് മുന്നറിയിപ്പുമായി കെ മുരളീധരൻ