രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ കേരള സന്ദർശനം തുടരുന്നു. ഇന്ന് രാജ്ഭവനിൽ കെആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന രാഷ്ട്രപതി, ശിവഗിരിയിലെയും പാലാ സെൻറ് തോമസ് കോളേജിലെയും ചടങ്ങുകളിൽ പങ്കെടുക്കും. നാളെ കൊച്ചിയിലാണ് രാഷ്ട്രപതിയുടെ പരിപാടികള്‍.
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ കേരള സന്ദർശനം തുടരുന്നു. ഇന്ന് രാവിലെ പത്തരക്ക് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെആർ നാരായണന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഉച്ചയ്ക്ക് ശിവഗിരിയിൽ മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. ഉച്ചയ്ക്ക് കോട്ടയത്തേക്ക് തിരിക്കുന്ന രാഷ്ട്രപതി വൈകീട്ട് പാലാ സെൻറ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മണിക്ക് ഹെലികോപ്റ്റർ മാർഗം പാലയിൽ എത്തും. തുടർന്ന് ഹെലികോപ്റ്ററിൽ കോട്ടയം പൊലീസ് ഗ്രൗണ്ടിൽ ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകും. കുമരകത്താണ് ഇന്ന് തങ്ങുക. നാളെ രാവിലെ കുമകരകത്ത് നിന്ന് റോഡ് മാർഗം കോട്ടയം പൊലീസ് ഗ്രൗണ്ടിൽ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയിലാണ് ജില്ല. നാളെ കൊച്ചിയിലാണ് രാഷ്ട്രപതിയുടെ പരിപാടികള്‍.


