നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ്  അസോസിയേഷൻ ട്രഷറർ ബി രാകേഷും സിനിമ ഉപേക്ഷിച്ചു

കൊച്ചി: നടൻ ഷെയിൻ നിഗമിനെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കളുടെ സംഘടന. ഷെയിനുമായി കരാറുണ്ടായിരുന്ന നാല് സിനിമകൾ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. അഡ്വാൻസ് നൽകിയ തുക തിരിച്ച് വാങ്ങാനാണ് നടപടി തുടങ്ങിയത്. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ ബി രാകേഷും സിനിമ ഉപേക്ഷിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

നടൻ ഷെയിൻ നിഗമും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നത്തിൽ താര സംഘടനയായ "അമ്മ"യുടെ എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കൾ രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്, വ്യാഴാഴ്ച്ചയാണ് താര സംഘടനയുടെ യോഗം നിശ്ചയിച്ചിരുന്നത്. അതിനിടെ ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീർക്കാൻ ഷെയിനിന് നിർമ്മാതാക്കൾ നൽകിയ സമയ പരിധി ഇന്ന് തീരും

തുടര്‍ന്ന് വായിക്കാം: ഒത്തുതീർപ്പ് ചർച്ചകൾ വീണ്ടും സജീവമാകുന്നു; ഷെയ്നിനെ 'അമ്മ' യോഗത്തിലേക്ക് വിളിപ്പിക്കും...