Asianet News MalayalamAsianet News Malayalam

ആയൂരില്‍ മാര്‍ത്തോമാകോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം, വന്‍സംഘര്‍ഷം, ലാത്തിചാര്‍ജ്

കെഎസ്‍യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറി. 

protest in Marthoma College in ayoor
Author
Kollam, First Published Jul 19, 2022, 2:23 PM IST

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിന് എതിരെ ആയൂരിലെ മാര്‍ത്തോമാ കോളേജില്‍ വന്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജ് ക്യാമ്പസിനകത്ത് പ്രതിഷേധിക്കുകയാണ്. കോളേജിന്‍റെ ജനാലചില്ലുകള്‍ എബിവിപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കെഎസ്‍യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

Read Also : NEET Exam : അടിവസ്ത്രം അഴിപ്പിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയ കേസെടുത്തു

പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ മുതല്‍ വലിയ തോതിലുള്ള പ്രതിഷേധം കോളേജ് പരിസരത്തുണ്ടായിരുന്നു. വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ തങ്ങള്‍ക്ക് വീഴ്ച്ചയില്ലെന്ന് കോളേജ് അധികൃതര്‍ മാധ്യമങ്ങളെ കണ്ട് വിശദീകരിച്ചതോടെയാണ് യുവജന സംഘടനകള്‍ വീണ്ടും പ്രതിഷേധവുമായെത്തിയത്. 

Read Also : തങ്ങളുടെ ജീവനക്കാർ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചിട്ടില്ല: നീറ്റ് പരീക്ഷാ ചുമതലയുണ്ടായിരുന്ന ഏജൻസി

അതിനിടെ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അധികൃതർക്ക് സംസംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പരീക്ഷാ സുരക്ഷയിൽ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാർത്ഥിനികളെ അപമാനിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് കോളേജ് അധികൃതരെ അടക്കം ചോദ്യം ചെയ്യും. ഇന്ന് കോളജിൽ എത്തിയ സൈബർ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി  ദൃശ്യങ്ങൾ ശേഖരിച്ചു. വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച സ്വകാര്യ ഏജൻസിയിലെ ആളുകൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനും കേസെടുത്തു.

ഏജൻസി ജീവനക്കാരെ കോളജ് അധികൃതരെയും കൊട്ടാരക്കര ഡിവൈഎസ്‍പി ചേദ്യം ചെയ്തു. നീറ്റ് കൊല്ലം സിറ്റി കോ ഓർഡിനേറ്റർ എന്നിവർ സംഭവം നിഷേധിക്കുകയാണ്. എന്നാൽ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.  തിരുവനന്തപുരത്തെ സ്റ്റാർ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ  ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏൽപ്പിച്ചിരുന്നത്. ഇവർ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാർ നൽകി. ഈ ഉപകാരരാറുകാരൻ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെൺകുട്ടികളെ അവഹേളിച്ചത്. 

Read Also :  അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം; ആരോപണം മാത്രമെന്ന് എന്‍ടിഎ

 

Follow Us:
Download App:
  • android
  • ios