ആസൂത്രണ ബോർഡിലെ മൂന്ന് നിയമനങ്ങളെയും പുതിയ വിവാദം ബാധിക്കും. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ ചീഫ്, പ്ലാൻ കോഡിനേഷൻ ഡിവിഷൻ ചീഫ്, പെസ്പെക്റ്റീവ് പ്ലാനിങ് ചീഫ് എന്നീ മൂന്നു നിയമനങ്ങൾക്കും നടത്തിയത് ഒറ്റ പരീക്ഷയാണ്. ഈ നിയമനങ്ങളിലേക്കുള്ള റാങ്ക് പട്ടികയാണ് മാറ്റേണ്ടി വരിക.

തിരുവനന്തപുരം: പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ പരീക്ഷാ മൂല്യനിർണയത്തിൽ വൻ ക്രമക്കേടുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട വാർത്തയിൽ അന്വേഷണം. ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിലാണ് അട്ടിമറി നടന്നെന്ന പരാതി ഇന്ന് ചേരുന്ന പിഎസ് സി യോഗം ചർച്ച ചെയ്യും. വീഴ്ച്ചയിൽ പി എസ് സി അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് വിവരം. നിയമനം ലഭിച്ച ഉദ്യോഗാര്ഥിക്ക് നോട്ടീസ് അയക്കാനും പി എസ് സി ആലോചിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനെ നേരിട്ട് ഉപദേശം നൽകുന്ന ആസൂത്രണ ബോർഡിലെ ഉന്നത പദവിയിലേക്കാണ് വഴിവിട്ട നിയമനം നടത്തിയെന്ന ആരോപണം ഉയരുന്നത്. ഒരു ഒഴിവുമാത്രമുള്ള പദവിയിലേക്ക് എഴുത്ത് പരീക്ഷ നേരത്തെ നടത്തിയിരുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് പി.എസ്.സി നിയമന ശുപാർശ നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. മൂല്യ നിർണയം നടത്താത്ത 10 ചോദ്യങ്ങൾ മൂല്യ നിർണയം നടത്തിയേക്കുമെന്നാണ് സൂചന. ആസൂത്രണ ബോർഡിലെ മൂന്ന് നിയമനങ്ങളെയും പുതിയ വിവാദം ബാധിക്കും. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ ചീഫ്, പ്ലാൻ കോഡിനേഷൻ ഡിവിഷൻ ചീഫ്, പെസ്പെക്റ്റീവ് പ്ലാനിങ് ചീഫ് എന്നീ മൂന്നു നിയമനങ്ങൾക്കും നടത്തിയത് ഒറ്റ പരീക്ഷയാണ്. ഈ നിയമനങ്ങളിലേക്കുള്ള റാങ്ക് പട്ടികയാണ് മാറ്റേണ്ടി വരിക. രണ്ട് പോസ്റ്റുകളിൽ നിയമനം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം മൂല്യനിർണയത്തിലെ ക്രമക്കേടിൽ അഡ്മിനിസ്ട്രേറ്റ് ട്രിബ്യൂണൽ ഇടപെട്ടിട്ടുണ്ട്. നിയമനങ്ങൾ കോടതിയുടെ അന്തിമ വിധിക്ക് വിധേയമാകുമെന്ന് കേരള അഡ്മിനിസ്ട്രേറ്റ് ട്രിബ്യൂണൽ വ്യക്തമാക്കി.

 പി എസ് സി ഉന്നത പരീക്ഷയിൽ അട്ടിമറി നടന്നെന്ന ആരോപണം ഉയർന്നതോടെ കൂടുതൽ ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിൽ അട്ടിമറി നടന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത്. പരീക്ഷ എഴുതിയവരിൽ പലരുടേയും 10 ഉത്തരങ്ങൾ പരിശോധിക്കുകയോ മാർക്ക് നൽകുകയോ ചെയ്യാതെയാണ് പി എസ് സി അതിവേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് തിരുവനന്തപുരം സ്വദേശിയായ ഇടത് സംഘടന അംഗത്തിന് നിയമനം നൽകിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് 3 ആഴ്ചക്കുള്ളിലായിരുന്നു നിയമനം. പിഴവ് തിരുത്താതെയായിരുന്നു അതിവേഗ നിയമന ശുപാർശ. ഒരു ഒഴിവുമാത്രമുള്ള പദവിയിലേക്ക് എഴുത്ത് പരീക്ഷ നേരത്തെ നടത്തിയിരുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് പി.എസ്.സി നിയമന ശുപാർശ നൽകിയത്. 

എന്നാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചത് മാർക്ക് വ്യക്തമാക്കാതെയാണെന്നും അഭിമുഖത്തിലും, എഴുത്ത് പരീക്ഷയിലും കിട്ടിയ മാർക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് മറച്ചു വെച്ചുവെന്നും പരാതിയിൽ പറയുന്നു. പരീക്ഷയിൽ 100 മാർക്കിന്‍റെ രണ്ട് പേപ്പറുകളാണ് ഉണ്ടായിരുന്നത്. അതിൽ രണ്ടാം പേപ്പറിൽ ക്രമക്കേട് നടന്നു എന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. രണ്ടാം പേപ്പറിൽ 100 മാർക്കിന് 28 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒരു ഉദ്യോഗാർത്ഥി ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ 9 മുതൽ 19 വരെയുള്ള ഉത്തരങ്ങൾക്ക് മാർക്ക് ഇട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. 100 മാർക്കിൽ 58 മാർക്കിന്‍റെ ഉത്തരം പരിശോധിക്കാതെയായിരുന്നു അതിവേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് വഴിവിട്ട നിയമനം നടത്തിയത്.