Asianet News MalayalamAsianet News Malayalam

'കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിപ്പിക്കാവൂ'; അൻവറിന്റെ പാർക്കിലെ സർക്കാർ അനുമതിയിൽ ഇടപെട്ട് ഹൈക്കോടതി

വാട്ടർ തീം പാർക്കിന്റെ ഭാഗമായ പൂൾ അടക്കം പ്രവത്തിപ്പിക്കരുതെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു. 

pv anwar mla park High Court said that only childrens park should work sts
Author
First Published Sep 13, 2023, 5:49 PM IST | Last Updated Sep 14, 2023, 12:06 AM IST

കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ ഉത്തരവിൽ ഇടപെട്ട് ഹൈക്കോടതി. കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കാവൂ എന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നും വാട്ടർ തീം പാർക്കിന്റെ ഭാഗമായ പൂൾ അടക്കം പ്രവത്തിപ്പിക്കരുതെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു. കേസിൽ ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കുട്ടികളുടെ പാർക്ക് തുറക്കാൻ‌ മാത്രമാണ് അനുമതി എന്ന് സർക്കാർ വ്യക്തമാക്കി. പിവി അൻവർ അടക്കം 12 എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി രണ്ടാഴ്ച്ച കഴിഞ്ഞു പരിഗണിക്കും.

Also Read : ഭൂപരിധി നിയമം മറികടക്കാൻ ക്രമക്കേട് കാട്ടി; പിവി അൻവറിനെതിരെ ഗുരുതര കണ്ടെത്തൽ

പാർക്ക് തുറന്നു കൊടുത്ത നടപടിയിൽ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമ്മാനങ്ങൾ പൊളിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. യാതൊരു പഠനവും നടത്താതെ പാർക്ക് തുറന്നുവെന്നും പിവി അൻവറിന്റെ സ്വാധീനത്തിലാണ് നടപടിയെന്നും വിദഗ്ധ സമിതിയെ കൊണ്ട്  കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിച്ചില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. 

നദീതട സംരക്ഷണ സമിതി പ്രവർത്തകൻ പി വി രാജൻ ആണ് ഹർജിക്കാരൻ. സഹകരണ സൊസൈറ്റിയുടെ  പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നതെന്നും സർക്കാറിന്റെ കീഴിൽ നിരവധി ഏജൻസികളുള്ളപ്പോഴാണ് സഹകരണ സൊസൈറ്റിയെ പഠിക്കാൻ ഏൽപ്പിച്ചതെന്നും ഹർജിക്കാരൻ വിമർശിക്കുന്നു. കേസിൽ വിധി വരുന്നത് വരെ പാർക്കിന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്ക് പൊതുജന ജീവന് ഭീഷണിയാണെന്നാണ് ഹർജിക്കാരൻ പറയുന്നത്. 2018ൽ മണ്ണിടിച്ചിലടക്കം ഉണ്ടായതിനെ തുടർന്ന് അടച്ചിട്ട പാർക്ക് വീണ്ടും തുറക്കാൻ അനുമതി നൽകിയത് വിദഗ്ധ പഠനമില്ലാതെയാണ്.  ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് കീഴിൽ പാർക്കിന്‍റെ സ്ഥിരത അടക്കം പഠിക്കാൻ ഏജൻസി ഉണ്ടെന്നിരിക്കെ, സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നത്.

ബൈക്കിൽ പിന്നാലെ എത്തി തടഞ്ഞുനിർത്തി ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു! നാട്ടുകാർ പിടിച്ച് പൊലീസിലേൽപ്പിച്ചു

ജില്ലാ കളക്ടറും പഞ്ചായത്തും നേരത്തെ നൽകിയ സ്റ്റോപ് മെമ്മോയിലെ ആശങ്കകളൊന്നും പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവ്. അൻവറിന്‍റെ രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണം. പാർക്കിൽ നിരവധി അനധികൃത നിർമ്മാണം നടന്നിട്ടുണ്ട്. ഇതിന്‍റേതടക്കമുള്ള സ്ഥിരത പരിശോധിക്കാനും അനധികൃത നിർമ്മാണം പൊളിക്കാനും നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഹർജിയിൽ  വിധിവരുന്നത് വരെ പൊതുജന സുരക്ഷ മുൻനിർത്തി പാർക്ക് തുറക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹ‍ര്ജിക്കാരനായ ടിവി രാജൻ ആവശ്യപ്പെട്ടിരുന്നു 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios