ശ്രീധന്യ സ്വപ്നം സഫലമാക്കിയത് അവരുടെ കഠിനാധ്വാനവും സമർപ്പണവും കൊണ്ടാണെന്ന് രാഹുൽ ഗാന്ധി. ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്നുവരാൻ അവസരം ഒരുക്കുന്ന കേരള സർക്കാരിനും അഭിനന്ദനങ്ങളെന്ന് കമൽ ഹാസൻ.

വയനാട്:സിവിൽ സർവീസ് യോഗ്യത നേടിയ ശ്രീധന്യ സുരേഷിന് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. കേരളത്തിൽ നിന്ന് സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ ആ സ്വപ്നം സഫലമാക്കിയത് അവരുടെ കഠിനാധ്വാനവും സമർപ്പണവും കൊണ്ടാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ശ്രീധന്യക്ക് വിജയാശംസകൾ നേടിയ രാഹുൽ ഗാന്ധി അവരുടെ കുടുംബത്തിനും അഭിനന്ദനം അറിയിച്ചു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മണ്ഡലമായ വയനാട് സ്വദേശിയാണ് ശ്രീധന്യ.

Scroll to load tweet…

ഡിസ്റ്റിംഗ്ഷനോടെ യുപിഎസ്‍സി പരീക്ഷ പാസായ കുറിച്യ വിഭാഗത്തിൽപ്പെട്ട ആദ്യത്തെ വനിതയായ ശ്രീധന്യക്ക് ആശംസകൾ നേരുന്നുവെന്ന് സൂപ്പർ താരം കമൽ ഹാസൻ ട്വീറ്റ് ചെയ്തു. ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്നുവരാൻ അവസരം ഒരുക്കുന്ന കേരള സർക്കാരിനും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

Scroll to load tweet…